Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രണ്ടര ലക്ഷം...

'രണ്ടര ലക്ഷം രൂപക്കാണോ​ ബി.ജെ.പി എം.പി മകളുടെ കല്യാണം നടത്തിയത്'

text_fields
bookmark_border
രണ്ടര ലക്ഷം രൂപക്കാണോ​ ബി.ജെ.പി എം.പി മകളുടെ കല്യാണം നടത്തിയത്
cancel

ന്യൂഡൽഹി: ബി.ജെ.പി എം.പി മഹേഷ്​ ശർമയെ വിമർശിച്ചുകൊണ്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ  രംഗത്ത്​. വെറും രണ്ടര ലക്ഷം രൂപ മാത്രം ഉപയോഗിച്ച്​ കൊണ്ട്​ എം.പിക്ക്​ മകളുടെ കല്യാണം നടത്താൻ എങ്ങനെ സാധിച്ചു. ചെക്ക്​ ഉപ​യോഗിച്ചാണോ അദ്ദേഹം ഇടപാടുകളെല്ലാം നടത്തിയത്​. അതോ രണ്ടര ലക്ഷം ഉപ​യോഗിച്ച്​ കൊണ്ട്​ കല്യാണം നടത്തിയോ​? എം.പിക്ക്​ എങ്ങനെയാണ്​ നോട്ടുകൾ മാറി കിട്ടിയതെന്നും​ കെജ്​രിവാൾ ചോദിച്ചു.

500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സർക്കാർ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ്​  ആം ആദ്​ മി സംഘടിപ്പിക്കുന്നത്​. ഇന്ന്​ രാജ്യവ്യാപകമായി നോട്ട്​ പിൻവലിക്കലിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിൽ ആം ആദ്​ മി പ​െങ്കടുക്കുന്നുണ്ട്​.

Show Full Article
TAGS:currecy demonetization 
News Summary - How BJP MP Managed Daughter's Wedding in 2.5 Lakhs: Arvind Kejriwal
Next Story