Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് വെടിവെപ്പിൽ തകർന്ന വീടുകളുടെ ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
pak shooting
cancel

ജമ്മു: ഇന്ത്യൻ പോസ്റ്റിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ തകർന്ന വീടുകളുടെ ദൃശ്യങ്ങൾ പുറത്ത്. ജമ്മുവിലെ ആർ.എസ് പുരയിലെ അർനിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള വീടുകളുടെ ഭിത്തികളാണ് വെടിവെപ്പിൽ തകർന്നത്.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിനു നേരെ വെടിയുതിർത്തത്. പ്രകോപനമൊന്നുമില്ലാതെയാണ് പാക് സേനയുടെ വെടിവെപ്പുണ്ടായത്. തുടർന്ന് ഇന്ത്യൻ സേന തിരിച്ചടി നൽകിയെന്ന് ബി.എസ്.എഫ് അധികൃതർ അറിയിച്ചു.

ഒക്ടോബർ 17ന് സമാന രീതിയിൽ, ഇതേ സ്ഥലത്ത് പാക് സേന നടത്തിയ വെടിവെപ്പിൽ രണ്ട് ബി.എസ്.എഫുകാർക്ക് പരിക്കേറ്റിരുന്നു.

അതേസമയം, ജ​മ്മു-​ക​ശ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ത​ക​ർ​ത്ത സു​ര​ക്ഷ സേ​ന, അ​ഞ്ച് തീ​വ്ര​വാ​ദി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി. മ​ക്ച്ചി​ൽ സെ​ക്ട​റി​ൽ സൈ​ന്യ​വും ജ​മ്മു-​ക​ശ്മീ​ർ പൊ​ലീ​സും ചേ​ർ​ന്നാ​ണ് സം​യു​ക്ത ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ആ​ദ്യം ര​ണ്ടു ​പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ണ്ടും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തോ​ടെ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ കൂ​ടി സു​ര​ക്ഷ സേ​ന കൊ​ല​പ്പെ​ടു​ത്തി.

കു​പ്‌​വാ​ര പൊ​ലീ​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​നാ​യി​രു​ന്നു തീ​വ്ര​വാ​ദി​ക​ളു​ടെ ശ്ര​മം. കൂ​ടു​ത​ൽ ഭീകരർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി സൂ​ച​ന​യു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​ത്ത് സൈ​ന്യം തി​ര​ച്ചി​ൽ ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houses damaged in Arnia of RS Pura sector due to unprovoked firing by Pakistan along Jammu border
Next Story