ജീവനാംശമായി 12 കോടിയും ബി.എം.ഡബ്ല്യു കാറും മുംബൈയിൽ ഫ്ലാറ്റും വേണമെന്ന് യുവതി; പണിയെടുത്ത് ജീവിക്കണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: വിവാഹ മോചനത്തിന് ഭർത്താവിൽ നിന്ന് ജീവനാംശമായി 12 കോടി രൂപയും ബി.എം.ഡബ്ല്യു കാറും ആവശ്യപ്പെട്ട യുവതിക്ക് നേരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വിദ്യാസമ്പന്നരായ സ്ത്രീകൾ ഭർത്താവിന്റെ പണത്തെ ആശ്രയിക്കുന്നതിനുപകരം സ്വയം സമ്പാദിക്കണമെന്ന് കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞ് 18 മാസത്തിനുള്ളിൽ ഭർത്താവിൽനിന്ന് വേർപിരിഞ്ഞ യുവതിയുടെ കേസ് പരിഗണിക്കെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി മറു ചോദ്യം ചോദിച്ചത്.
'നിങ്ങള്‍ വിദ്യാഭ്യാസമുള്ളയാളാണ്. ജീവനാംശമായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് തന്നെ സമ്പാദിച്ചുകൂടെ, നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് വെറും 18 മാസം മാത്രമേ ആയിട്ടുള്ളു, എന്നിട്ടും ബി.എം.ഡബ്‌ള്യു ആണോ ആവിശ്യപ്പെടുന്നത്, ഓരോ മാസവും ഒരു കോടി രൂപ വീതമാണോ ആവശ്യം?' ജസ്റ്റിസ് ബി.ആര്‍.ഗവായി ചോദിച്ചു. എന്നാല്‍ തന്റെ ഭര്‍ത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഭര്‍ത്താവ് ആരോപിക്കുന്നുവെന്നും വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ഭര്‍ത്താവാണെന്നും യുവതി കോടതിയോട് പറഞ്ഞു.
ജീവനാംശമായി യുവതി ആവശ്യപ്പെടുന്നത് വളരെ കൂടുതലാണെന്ന് ഭര്‍ത്താവിനുവേണ്ടി ഹാജരായ അഡ്വ. മാധവി ധിവാന്‍ ചൂണ്ടികാട്ടി. ഒന്നുകില്‍ ഫ്‌ളാറ്റ് സ്വീകരിക്കാനോ അല്ലെങ്കില്‍ നാല് കോടി രൂപ കൈപ്പറ്റാനോ കോടതി യുവതിയോട് നിര്‍ദേശിച്ചു. പിന്നീട് ഐ.ടി കമ്പനികളില്‍ ജോലി തേടാനും യുവതിയോട് കോടതി പറഞ്ഞു. പണം ചോദിക്കാതെ ജോലി ചെയ്ത് ജീവിക്കണമെന്നും ചീഫ് ജസ്റ്റിസ് യുവതിയെ ഉപദേശിച്ചു.
ഭര്‍ത്താവിന്റെ പിതാവിന്റെ സ്വത്തിന്മേല്‍ അവകാശവാദം ഉന്നയിക്കരുതെന്ന് കോടതി യുവതിയെ ഓര്‍മിപ്പിച്ചു. യുവതി സ്വന്തമായാണ് വാദിച്ചത്. തന്‍റെ ഭർത്താവ് അതിധനികനാണെന്നും നിരവധി ബിസിനസുകൾ ഉണ്ടെന്നും യുവതി വാദിച്ചു. തനിക്ക് കുഞ്ഞിനെ വേണമായിരുന്നുവെന്നും എന്നാൽ ഭർത്താവ് അതിന് തയ്യാറായില്ലെന്നും താൻ സ്‌കീസോഫ്രീനിയ ബാധിതയാണെന്ന് ആരോപിച്ച് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്നും യുവതി വാദിച്ചു. കേസ് വിധി പറയാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

