വിവാദ അറസ്റ്റും സുപ്രീംകോടതി ഇടപെടലും
text_fieldsമനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്: കേസിെൻറ നാൾവഴി
•2017 ഡിസംബർ 31: ഭീമ ക ൊറെഗാവ് പോരാട്ടത്തിെൻറ 200ാം വാർഷികത്തിെൻറ ഭാഗമായി പുണെക്ക്സമീപം ശനിവാർവാദയിൽ എൽഗാർ പരിഷത്ത് സമ്മേളനം സംഘടിപ്പിച്ചു.
•2018 ജനുവരി ഒന്ന്: സനസ്വാഡിയിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതേ തുടർന്ന് ദലിതുകൾ മഹാരാഷ്ട്രയിൽ പ്രേക്ഷാഭം തുടങ്ങി.
•ജൂൺ ആറ്: പ്രമുഖ ദലിത് ആക്ടിവിസ്റ്റ് സുധീർ ധാവ്ലെ, നാഗ്പുർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഷോമ സെൻ, മനുഷ്യാവകാശ പ്രവർത്തകരായ മഹേഷ് റാവത്ത്, മലയാളി റോണ വിത്സൺ എന്നിവരെ പുണെ പൊലീസ് അറസ്റ്റ്ചെയ്തു.
•ആഗസ്റ്റ് 28: തെലുഗു കവി വരവര റാവു, ആക്ടിവിസ്റ്റുകളായ വെർനൻ ഗോൺസാൽവസ്, അരുൺ െഫരേര, തൊഴിലാളി സംഘടന നേതാവ് സുധ ഭരദ്വാജ്, മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലഖ എന്നിവരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ്ചെയ്തു.
•അറസ്റ്റിനെതിരെ ഗൗതം നവ്ലഖ ഡൽഹി ഹൈകോടതിയെ സമീപിക്കുന്നു. മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്ചെയ്ത നവ്ലഖയുടെ ഹരജിയിൽ അടുത്ത ദിവസം വാദം കേൾക്കുന്നു. ഇദ്ദേഹത്തെ ഡൽഹിയിൽനിന്ന് മാറ്റരുതെന്ന് കോടതി.
•സുധ ഭരദ്വാജിെൻറ ട്രാൻസിറ്റ് റിമാൻഡ് പഞ്ചാബ്-ഹരിയാന ഹൈകോടതി സ്റ്റേചെയ്തു.
•ആഗസ്റ്റ് 29: നവ്ലഖയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് ഡൽഹി ഹൈകോടതിയിൽ ചില രേഖകൾ സമർപ്പിക്കുന്നു.
•അറസ്റ്റിലായ അഞ്ചു മനുഷ്യാവകാശ പ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്നുമാവശ്യപ്പെട്ട് പ്രമുഖ ചരിത്രകാരി റൊമില ഥാപ്പർ ഉൾപ്പെടെ നാലുപേർ സുപ്രീംകോടതിയിൽ ഹരജി നൽകി.
•അറസ്റ്റിലായവരെ സെപ്റ്റംബർ ആറുവരെ വീട്ടു തടങ്കലിലാക്കാൻ സുപ്രീംകോടതി ഉത്തരവ്.
•ആഗസ്റ്റ് 30: സുപ്രീംകോടതിയുടെ ഉത്തരവുണ്ടാകുന്നതുവരെ നവ്ലഖയുടെ ഹരജിയിൽ വാദം കേൾക്കില്ലെന്ന് ഡൽഹി ഹൈകോടതി.
•സെപ്റ്റംബർ അഞ്ച്: എതിരഭിപ്രായത്തിെൻറ പേരിലല്ല അറസ്റ്റെന്നും നിരോധിത സംഘടനയായ സി.പി.െഎ മാവോയിസ്റ്റുമായി ഇവർക്ക് ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നും മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ.
•സെപ്റ്റംബർ ആറ്: അറസ്റ്റിലായവരുടെ വീട്ടുതടങ്കൽ സുപ്രീംകോടതി സെപ്റ്റംബർ 12 വരെ നീട്ടി.
•സെപ്റ്റംബർ 12: വീട്ടുതടങ്കൽ സുപ്രീംകോടതി സെപ്റ്റംബർ 17വരെ നീട്ടി.
•സെപ്റ്റംബർ 17: അറസ്റ്റിലായവർക്കെതിരെ തെളിവുണ്ടോ എന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വീട്ടുതടങ്കൽ സെപ്റ്റംബർ 19 വെര വീണ്ടും നീട്ടി.
•സെപ്റ്റംബർ 19: വീട്ടു തടങ്കൽ ഒരു ദിവസത്തേക്ക് നീട്ടിയ സുപ്രീംകോടതി അറസ്റ്റ് സൂക്ഷ്മതയോടെ പരിശോധിക്കുമെന്ന് വ്യക്തമാക്കി.
•സെപ്റ്റംബർ 20: ഹരജി വിധി പറയാൻ മാറ്റി.
•സെപ്റ്റംബർ 28: അറസ്റ്റിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി പ്രത്യേക അനേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം തള്ളി.
വിധി ഞെട്ടിച്ചുവെന്ന് വരവര റാവുവിെൻറ കുടുംബം
ഹൈദരാബാദ്: അഞ്ചു മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ ഇടപെടുന്നില്ലെന്ന സുപ്രീംകോടതി വിധി നിർഭാഗ്യകരവും അപ്രതീക്ഷിതവുമാണെന്ന്, അറസ്റ്റിലായ വരവര റാവുവിെൻറ കുടുംബം.
മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് അക്രമവുമായി ബന്ധമുെണ്ടന്നു പറഞ്ഞ് ഇടത് എഴുത്തുകാരൻ വരവര റാവുവിനെയും മറ്റു നാലുപേരെയും കഴിഞ്ഞ മാസമാണ് വിവിധയിടങ്ങളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ‘‘കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മുന്നോട്ടുനീങ്ങിയതിലും സംഭവത്തിൽ ജഡ്ജിമാരുടെ പ്രതികരണത്തിലും പ്രതീക്ഷയുണ്ടായിരുന്നു. കേസിെൻറ പൊള്ളത്തരവും കെട്ടിച്ചമച്ച തെളിവുകളും കോടതിയിൽ വെളിപ്പെട്ടതാണ്. എന്നിട്ടും ഞങ്ങളെ ഞെട്ടിച്ചുെകാണ്ട് ഒരു ജഡ്ജിയുടെ വിയോജന കുറിപ്പോെട കോടതി അഞ്ചു പേർക്കും എതിരായി വിധിക്കുകയായിരുന്നു. അതേസമയം, വീട്ടുതടങ്കൽ നാലാഴ്ചത്തേക്ക് നീട്ടിയതിൽ ആശ്വാസമുണ്ട്.’’ -അനന്തരവൻ എൻ. വേണുഗോപാൽ റാവു ഹൈദരാബാദിൽ പറഞ്ഞു.
വിധിയിൽ സംതൃപ്തിയെന്ന് റൊമീല ഥാപ്പർ
ന്യൂഡല്‍ഹി: ഭീമാ കൊറിഗാവ് സംഭവത്തിൽ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്ന് ചരിത്രകാരിയും കേസിലെ ഹരജിക്കാരിയുമായ റൊമീല ഥാപ്പര്‍. അറസ്റ്റിലായവരുടെ സുരക്ഷ ഉറപ്പാക്കുകയും അവരുടെ വീട്ടുതടങ്കല്‍ നാലാഴ്ചകൂടി നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. ഇൗ സമയത്തിനുള്ളിൽ കോടതിയെ സമീപിക്കുന്നതുള്‍പ്പെടെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയും. അറസ്റ്റ് റദ്ദാക്കണമെന്ന് തങ്ങള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. നിഷ്പക്ഷ അന്വേഷണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും റൊമീല ഥാപ്പര്‍ വ്യക്തമാക്കി.
അറസ്റ്റിലായവരുടെ സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കണമെന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. അത് സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നാണ് തങ്ങളുടെ അഭിപ്രായം. അന്വേഷണം നടക്കട്ടെ. അത് നിഷ്പക്ഷമായിരിക്കണം. യഥാര്‍ഥ ജനാധിപത്യം എല്ലാ പൗരന്മാരുടെയും ഭരണഘടനപരവും നിയമപരവുമായ അവകാശങ്ങളെ മാനിച്ചിരിക്കണം. വിയോജിപ്പും അതിെൻറ ഭാഗമാണെന്നും പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു. പ്രഭാത് പട്നായിക്, വൃന്ദ ഗ്രോവര്‍, സതീഷ് ദേശ്പാണ്ഡെ, ദേവകി ജയ്ന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
