Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നല്ല...

'നല്ല ചികിത്സയുണ്ടെങ്കിൽ എനിക്കും രക്ഷപ്പെടാമായിരുന്നു'; എഫ്​.ബി പോസ്റ്റിന്​ പിന്നാലെ​ കോവിഡ് ബാധിതനായ യുവനടൻ​ മരിച്ചു

text_fields
bookmark_border
Rahul Vohra
cancel
camera_alt

രാഹുൽ വോറ

ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിലൂടെ ശ്രദ്ധേയനായ നടൻ രാഹുൽ വോറ കോവിഡ്​ ബാധിച്ച്​ മരിച്ചു. 35 വയസായിരുന്നു. ​ഡൽഹിയിലെ താഹിർപൂരിലുള്ള രാജീവ്​ ഗാന്ധി സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ്​ മരണം. നാടക സംവിധായകൻ അരവിന്ദ്​ ഗൗർ മരണവിവരം സ്​ഥിരീകരിച്ചു.

തന്‍റെ മോശം ആരോഗ്യ സ്​ഥിതിയെ കുറിച്ചും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും ശനിയാഴ്ച ഫേസ്​ബുക്കിലൂടെ അഭ്യർഥിച്ച ശേഷമാണ്​ നടന്‍റെ ദാരുണാന്ത്യം. സുഹൃത്തുക്കളടക്കം നിരവധിയാളുകൾ നടന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കോവിഡ്​ ശ്വാസകോശത്തെ ബാധിച്ചതിനാൽ വിഫലമായി. ഉത്തരാഖണ്ഡ്​ സ്വദേശിയായ രാഹുൽ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകൾ വഴിയാണ്​ പ്രശസ്​തനായത്​.

'നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ എനിക്കും രക്ഷപ്പെടാമായിരുന്നു. തിരിച്ചു വരാനായാൽ കുറച്ചു കൂടി നല്ല രീതിയിൽ ജോലി ചെയ്യണം. എന്നാൽ എനിക്കിപ്പോൾ എല്ലാ ധൈര്യവും നഷ്​ടപ്പെട്ടു.'- ഇങ്ങനെയായിരുന്നു കോവിഡ്​ ബാധിതനായിരുന്ന രാഹുലിന്‍റെ അവസാന സോഷ്യൽ മീഡിയ പോസ്​റ്റ്​​.

തന്‍റെ വ്യക്തിഗത വിവരങ്ങളും ആശുപത്രിയിലെ വിവരങ്ങളും മറ്റും ചേർത്ത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയെയും ടാഗ്​ ചെയ്​തായിരുന്നു പോസ്റ്റ്​.


രാഹുലിന്​ മെച്ചപ്പെട്ട ചികിത്സ നൽകാതിരുന്ന തങ്ങളെല്ലാവരും കുറ്റക്കാരാണെന്ന്​ അന്ത്യാജ്ഞലിയർപിച്ച്​ ഫേസ്​ബുക്കിൽ അരവിന്ദ്​ ഗൗർ കുറിച്ചു. കഴിഞ്ഞ ആഴ്ച കോവിഡ്​ ബാധിതനായ തനിക്ക്​ ഓക്​സിജൻ ബെഡ്​ ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട്​ രഹുൽ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postactor deathcovid deathRahul Vohra
News Summary - hours after sharing helpless Facebook post seeking better treatment Actor Rahul Vohra died
Next Story