ആ ഡോക്ടർമാർ വീണ്ടും കർമനിരതരായി; പെറ്റമ്മയുടെ ചിതയെരിഞ്ഞു തീരും മുമ്പേ..
text_fieldsഅഹമ്മദാബാദ്: പെറ്റമ്മയുടെ വിയോഗത്തിന്‍റെ നെഞ്ചുലക്കുന്ന വേദനയിലും ജീവനോടു മല്ലടിക്കുന്ന രോഗികൾക്കരികിലേക്ക് ഓടിയെത്തിയിരിക്കുകയാണ് ആ ഡോക്ടർമാർ. ഗുജറാത്തിലെ ഡോക്ടർമാരായ ശിൽപ പേട്ടലും രാഹുൽ പർമറുമാണ് സ്വന്തം അമ്മമാരുെട ചിതയിലെ കനലെരിഞ്ഞു തീരുന്നതിന് മുമ്പേ തിരികെ ജോലിയിൽ പ്രവേശിച്ചത്.
വഡോദരയിലെ എസ്.എസ്.ജി ആശുപത്രിയിൽ േജാലി ചെയ്യുന്ന ഡോ.ശിൽപ പേട്ടലിന്റെ മാതാവ് കന്ത അംബലാൽ പേട്ടൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ തുടർന്ന അവർ വ്യാഴാഴ്ച പുലർച്ചെ 3.30ഓടെ മരണത്തിന് കീഴടങ്ങി. 77കാരിയായ മാതാവിന്‍റെ സംസ്കാര കർമങ്ങൾ നിർവഹിച്ചശേഷം രാവിലെ ഒമ്പതരയോടെ ഡോ.ശിൽപ തന്‍റെ പി.പി.ഇ കിറ്റിനുള്ളിൽ കർമനിരതയായി.
വെള്ളിയാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറിൽ നിര്യാതയായ 67കാരിയായ മാതാവ് കന്ത പർമറിന്‍റെ അന്ത്യകർമങ്ങൾ നിർവഹിച്ച ഉടനെ തന്നെ ഡോ.രാഹുൽ പർമർ ജോലിയിൽ പ്രവേശിച്ചു. വാർധക്യസഹജമായ അസുഖത്താലാണ് ഡോ.രാഹുലിന്റെ മാതാവ് മരിച്ചത്. കോവിഡ് നോഡൽ ഓഫിസറും മധ്യ ഗുജറാത്തിലെ ആശുപത്രിയിലെ മൃതദേഹം സംസ്കരിക്കുന്ന സംഘാംഗവുമാണ് രാഹുൽ പർമർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

