കഴിക്കാത്ത ഭക്ഷണത്തിന് ബില്ല്; ഹോട്ടലുടമയെ അടിച്ചുകൊന്നു
text_fieldsചെന്നൈ: കഴിക്കാത്ത ഭക്ഷണത്തിന്റെ വില ബില്ലിൽ എഴുതിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ ഉടമയെ അടിച്ചുകൊലപ്പെടുത്തി. മധുര കെ പുതൂർ ഗവ. ടെക്നിക്കൽ ട്രെയിനിങ് കോളജിന് മുന്നിലെ ചായക്കടയിലാണ് സംഭവം.
ഹോട്ടലുടമ മുത്തുകുമാറാണ് മരിച്ചത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണൻ എന്ന യുവാവ് ഇഡ്ഡലി മാത്രമാണ് കഴിച്ചത്. എന്നാൽ, ബില്ലിൽ സമൂസ കഴിച്ചതായി തുക എഴുതി. സമൂസ കഴിച്ചിട്ടില്ലെന്ന് കണ്ണൻ പറഞ്ഞപ്പോൾ നുണ പറയുകയാണെന്നും സമൂസ കഴിച്ചിട്ടുണ്ടെന്നും മുത്തുകുമാർ തർക്കിച്ചു. ഇതിൽ പ്രകോപിതനായ കണ്ണൻ മരക്കഷണം കൊണ്ട് മുത്തുകുമാറിെൻറ തലക്കടിച്ചു.
മുത്തുകുമാർ സംഭവസ്ഥലത്ത് മരിച്ചു. കണ്ണനെ അറസ്റ്റ് ചെയ്തു.

