Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അടക്കേണ്ടി വന്നാലും ദലിതന് ഭക്ഷണം വിളമ്പില്ല'; കർണാടകയിൽ ദലിത് യുവാവിന് ഭക്ഷണം വിളമ്പാതെ ഹോട്ടലുടമ

text_fields
bookmark_border
അടക്കേണ്ടി വന്നാലും ദലിതന് ഭക്ഷണം വിളമ്പില്ല; കർണാടകയിൽ ദലിത് യുവാവിന് ഭക്ഷണം വിളമ്പാതെ ഹോട്ടലുടമ
cancel

ബം​ഗളൂരു: ദലിത് യുവാവിന് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച് വനിത ഹോട്ടൽ ഉടമ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ബെല്ലാരിയിലെ ​ഗുട്ടിനൂർ ​ഗ്രാമത്തിലാണ് സംഭവം. ഹോട്ടൽ അടക്കേണ്ടി വന്നാലും ദലിതർക്ക് ഭക്ഷണം നൽകില്ലെന്ന് യുവതി പറയുന്നത് വീഡിയോയിൽ കാണാം. വിവരം ലഭിച്ചതിന് പിന്നാലെ കുരു​ഗോഡ് തഹസിൽദാർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നതിനിടെയാണ് സംഭവം. അടുത്തിടെ കർണാടകയിലെ ധാർവാഡിലെ ഹോട്ടലുകളിലും സലൂണുകളിലും ദലിതർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hotel owner refuses to serve food for Dalit youth; video goes viral
Next Story