നക്ഷത്ര ഹോട്ടലുകളിൽ കോവിഡ് വാക്സിൻ നൽകരുതെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: നക്ഷത്ര ഹോട്ടലുകളിൽ കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കരുതെന്ന് കേന്ദ്രസർക്കാർ. ഹോട്ടലുകളിൽ വാക്സിനേഷൻ നൽകുന്നത് ചട്ടവിരുദ്ധമാണ്. സർക്കാർ, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലും ജോലി സ്ഥലങ്ങളിലും മാത്രമേ വാക്സിൻ നൽകാവു. പ്രായമായവർക്കും വികലാംഗർക്കും വീട്ടിൽ വാക്സിൻ നൽകാമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ചു. മാനദണ്ഡങ്ങൾ അനുസരിച്ചാണോ വാക്സിൻ വിതരണം നടത്തുന്നതെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. വാക്സിൻ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ചില സ്വകാര്യ ആശുപത്രികൾ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേർന്ന് വാക്സിൻ പാക്കേജ് അവതരിപ്പിച്ചിരുന്നു. നക്ഷത്ര ഹോട്ടലുകളിൽ താമസം, ഭക്ഷണം, വാക്സിൻ എന്നിവയുൾപ്പെടുന്നതാണ് പാക്കേജ്. ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാറുകൾക്ക് വാക്സിൻ ക്ഷാമം അനുഭവപ്പെടുേമ്പാൾ സ്വകാര്യ ആശുപത്രികൾക്ക് ഇത് യഥേഷ്ടം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

