Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോക്​ടർക്ക്​ കോവിഡ്​...

ഡോക്​ടർക്ക്​ കോവിഡ്​ ലക്ഷണം; രണ്ട്​ ആശുപത്രികൾ അടച്ചു

text_fields
bookmark_border
ഡോക്​ടർക്ക്​ കോവിഡ്​ ലക്ഷണം; രണ്ട്​ ആശുപത്രികൾ അടച്ചു
cancel
camera_alt????????? ???????? ???????? ????????

കോയമ്പത്തൂർ: ഡോക്​ടർക്ക്​ കോവിഡ്​ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന്​ പോത്തനൂർ, ഈറോഡ്​ റെയിൽ‌വേ ആശുപത്രികൾ അടച്ചിട്ടു. ഈറോഡ് റെയിൽ‌വേ ആശുപത്രിയിൽനിന്ന് അടുത്തിടെ പോത്തന്നൂരിലേക്ക് സ്​ഥലംമാറ്റം ലഭിച്ച 29കാരിയായ ഡോക്ടർക്കാണ്​ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്​. ഇവരെ ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവിഡ്​ ബാധിതരായ തായ്‌ലൻഡ് പൗരന്മാരെ ഈ ഡോക്ടർ ചികിത്സിച്ചിരുന്നതായി റിപ്പോർട്ടുണ്ട്​. ഈറോഡിൽനിന്ന്​ മാർച്ച് 20ന്​ ഒഴിവായ ഡോക്​ടർ 23നാണ്​ പോത്തന്നൂരിൽ ചുമതലതലയേറ്റത്​. ഇവിടെ ആരെയും ചികിത്സിച്ചിട്ടില്ലെന്നും അനാരോഗ്യം തോന്നിയ ഉടൻ അവധിയിൽ പ്രവേശിക്കുകയായിരുന്നു​വെന്നും റെയിൽവെ അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ്​ ആശുപത്രികൾ അടച്ചത്​.

ഡോക്​ടറുമായി സമ്പർക്കം പുലർത്തിയ അഞ്ചുപേരെയും ഇ.എസ്​.ഐ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​​. ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതായും ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmedical news​Covid 19
News Summary - Hospital sealed after doctor gets symptoms of COVID-19
Next Story