Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശത്തുനിന്ന വന്ന 12...

വിദേശത്തുനിന്ന വന്ന 12 പേർക്ക് ഒമിക്രോൺ സംശയിക്കുന്നതായി ആശുപത്രി അധികൃതർ

text_fields
bookmark_border
airport
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​ന് ഇടയിൽ ഡൽഹിയിലെത്തിയ 12 പേർക്ക് ഒമിക്രോൺ സംശയിക്കുന്നതായി റിപ്പോർട്ട്. ഡ​ൽ​ഹി​യി​ലെ എ​ൽ.​എ​ൻ.​ജെ​.പി ആ​ശു​പ​ത്രി​ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വി​ദേ​ശ​ത്ത് ​നി​ന്നും എത്തിയ ഇവരെ വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

12 പേരിൽ നാ​ല് പേ​ർ യു​.കെ​യി​ൽ​നി​ന്നും നാ​ല് പേ​ർ ഫ്രാ​ൻ​സി​ൽ​നി​ന്നും ഒ​രാ​ൾ ബെ​ൽ​ജി​യ​ത്തി​ൽ​ നി​ന്നും മൂന്ന് പേർ ടാ​ൻ​സാ​നി​യ​യി​ൽ​നി​ന്നു​മാ​ണ് വന്നത്. ഇവർക്ക് ഒമിക്രോൺ ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥി​രീ​ക​രി​ക്കാ​നായി സാ​മ്പി​ളു​ക​ൾ ജീ​നോം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചിരിക്കുകയാണ്. എ​ട്ട് പേ​രെ വ്യാ​ഴാ​ഴ്ച​യും നാല് പേരെ വെള്ളിയാഴ്ചയുമാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അതേസമയം, ഒ​മി​ക്രോ​ൺ ഭീ​ഷ​ണി നേ​രി​ടാ​ൻ രാ​ജ്യം സ​ജ്ജ​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. ബൂ​സ്റ്റ​ർ ഡോ​സ്, കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ വി​ദ​ഗ്ധ സ​മി​തി​യു​ടെ ഉപദേശപ്രകാരം വൈകാതെ തന്നെ തീരുമാനം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omicron
News Summary - Hospital officials say 12 people from abroad are suspected of omicron in delhi
Next Story