Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പരിശോധനാ...

കോവിഡ്​ പരിശോധനാ സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ മാത്രം മുസ്​ലിംകൾക്ക്​​ ചികിത്സ; വിവാദത്തിലായി യു.പിയിലെ ആശുപത്രി

text_fields
bookmark_border
കോവിഡ്​ പരിശോധനാ സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ മാത്രം മുസ്​ലിംകൾക്ക്​​ ചികിത്സ; വിവാദത്തിലായി യു.പിയിലെ ആശുപത്രി
cancel
camera_altCREDIT - THE WIRE

ലഖ്​നൗ: മുസ്​ലിം മത വിഭാഗക്കാരായ രോഗികളെ പരിശോധിക്കണമെങ്കില്‍ കോവിഡ്​ 19 പരിശോധന ഫലം നെഗറ്റീവാകണമെന്ന് പരസ ്യം ചെയ്​തതി​​​െൻറ പേരിൽ വിവാദത്തിലായി ഉത്തര്‍പ്രദേശിലെ മീററ്റിലെ ക്യാന്‍സര്‍ ആശുപത്രി. ദൈനിക്​ ജാഗരൺ എന്ന പ ്രമുഖ ഹിന്ദി പത്രത്തിലാണ്​ മീററ്റിലെ വാലൻറീസ് ആശുപത്രി അധികൃതർ പരസ്യം നൽകിയത്​. പരസ്യത്തില്‍ നൽകിയിരിക്കുന് ന നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ചികിത്സ ലഭിക്കില്ലെന്നാണ്​ ആശുപത്രിയുടെ അറിയിപ്പ്​.

ആശുപത്രിയില്‍ എത്തു ന്ന മുസ്​ലീങ്ങളായ രോഗികളോ അവരുടെ കൂടെ വരുന്നവരോ കൊറോണ രോഗ ബാധയില്ലെന്ന പരിശോധനഫലം ഹാജരാക്കണം എന്നാണ് പരസ്യത് തിലെ നിർദേശം. സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. യു.പി പൊലീസ്​ കേസെടുത്ത്​ അന്വേഷണ ം ആരംഭിച്ചിട്ടുണ്ട്​. ദ വയറാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

മാസ്​ക്​ ധരിക്കലും വൃത്തിയായിരിക്കലുമടക്കം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ആശുപത്രിയില്‍ വരുന്ന മുസ്​ലിം രോഗികൾ പാലിക്കുന്നില്ലെന്നാണ്​ അവരുടെ ആരോപണം. അവർ മോശമായാണ്​ പെരുമാറുന്നത്​. ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പത്രത്തില്‍ പരസ്യം ചെയ്തതെന്നും അധികൃതര്‍ പറയുന്നു. എല്ലാ മുസ്​ലിം രോഗികളും കോവിഡ്​ പരിശോധനക്ക്​ വിധേയരായി ഫലം നെഗറ്റീവാണെങ്കിൽ മാത്രം ആശുപ്രതിയിൽ പ്രവേശിച്ചാൽ മതിയെന്നാണ്​ പരസ്യം​.

ചില മുസ്​ലിം രോഗികളുടെ അറിവില്ലായ്മ കാരണം എല്ലാവരും ബുദ്ധിമു​േട്ടണ്ടി വരികയാണെന്നും മുസ്ലീം സഹോദരങ്ങളുടെയും പൊതുസമൂഹത്തി​​​െൻറയും താല്‍പര്യം മാനിച്ചാണ് തീരുമാനമെന്നും ആശുപത്രിയധികൃതർ പരസ്യത്തില്‍ പറയുന്നു. മീററ്റ് പരിസരത്ത് നിന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ട്​ കേസുകൾ ഒഴിച്ച്​ ബാക്കിയെല്ലാം തബ്​ലീഗി​​​െൻറ മതസമ്മേളനവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ്​ ആശുപത്രിയുടെ ആരോപണം. എന്നാൽ ലഖ്​നൗവിലെ ആരോഗ്യവകുപ്പി​​​െൻറ കണക്കുകൾ പ്രകാരം മീററ്റിൽ 70 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തതിൽ 46 പേരാണ്​ തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനത്തിൽ പ​െങ്കടുത്തവർ.

അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍ക്ക് അത്​ ലഭ്യമാക്കുന്നുണ്ടെന്നാണ്​ അവർ അറിയിച്ചത്​. അതേസമയം, സംശയമുള്ള രോഗികളുടെ സ്രവങ്ങള്‍ കോവിഡ്​ 19 പരിശോധനയ്ക്ക് അയക്കുകയാണ്​ ചെയ്യുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. പരിശോധനയ്ക്കായി 4500 രൂപ രോഗികള്‍ അടയ്ക്കണമെന്നും അധികൃതരുടെ അറിയിപ്പുണ്ട്​.

വാല​​െൻറിസ്​ കാൻസർ ആശുപത്രി സംഭവത്തിൽ മാപ്പ്​ പറയണമെന്ന്​ ഉത്തരവിട്ടിരിക്കുകയാണ്​ മീററ്റ്​ ജില്ലാ അഡ്​മിനിസ്​ട്രേഷൻ. ഇല്ലെങ്കിൽ ആശുപത്രിയുടെ ലൈസൻസ്​ റദ്ദാക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്​. മതത്തി​​​െൻറ പേരിൽ ചികിത്സ നിഷേധിക്കുന്നതിലൂടെ ആശുപത്രി അധികൃതർ വൈദ്യശാസ്​ത്ര ധാർമികതക്ക്​ വിരുദ്ധമായാണ്​ പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

CREDIT - THE WIRE

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical ethicsUP hospitalcovid 19cancer hospitalUttar Pradesh
News Summary - UP Hospital Bars Muslim Patients Who Don't Come With Negative Test for COVID-19-india news
Next Story