Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉ​ർ​ജി​ത്​ പ​േട്ടലും...

ഉ​ർ​ജി​ത്​ പ​േട്ടലും സംഘവും ന​െട്ടല്ലുള്ളവരാണെന്നാണ്​ വിശ്വാസം -രാഹുൽ

text_fields
bookmark_border
ഉ​ർ​ജി​ത്​ പ​േട്ടലും സംഘവും ന​െട്ടല്ലുള്ളവരാണെന്നാണ്​ വിശ്വാസം -രാഹുൽ
cancel

ന്യുഡൽഹി: റിസർവ്​ ബാങ്കി​​​​െൻറ നിർണായക ബോർഡ്​ യോഗം ഇന്ന്​ ചേർന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മ ോദിക്കെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. റിസർവ്​ ബാങ്ക്​ ഗവർണർ ഉ​ർ​ജി​ത്​ പ​േട്ടലിനും സംഘത്തിനും ന​െട്ടല്ലുണ്ടെന്നാണ്​ വിശ്വാസമെന്നും​ മോദിയുടെ സ്​ഥാനമെന്തെന്ന്​ അദ്ദേഹത്തിന്​ കാണിച്ചുകൊടുക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

റിസർവ്​ ബാങ്കി​നെ വരുതിയിലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തി​​​​െൻറ പശ്ചാത്തലത്തിലാണ്​ രാഹുലി​​​​െൻറ വിമർശനം. മോദിയും അദ്ദേഹത്തി​​​​െൻറ സുഹ​ൃത്തുക്കളും കൈയിൽ കിട്ടിയ സ്​ഥാപനങ്ങളെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. ഇന്ന്​ റിസർവ്​ ബാങ്ക്​ ബോർഡ്​ യോഗത്തിൽ ത​​​​​െൻറ പാവകൾ വഴി റിസർവ്​ ബാങ്കിനെയും തകർക്കാനാണ്​ ശ്രമിക്കുന്നത്​. റിസർവ്​ ബാങ്ക്​ ഗവർണർ ഉ​ർ​ജി​ത് പ​േട്ടലിനും സംഘത്തിനും ന​െട്ടല്ലുണ്ടെന്നാണ്​ വിശ്വാസമെന്നും ​മോദിയുടെ സ്​ഥാനമെന്താണെന്ന്​ അദ്ദേഹത്തിന്​ കാണിച്ചുകൊടുക്കണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

സ്വ​യം​ഭ​ര​ണ സ്വാ​ത​ന്ത്ര്യ​മു​ള്ള റി​സ​ർ​വ്​ ബാ​ങ്കി​നെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​വി​ധം മേ​ൽ​നോ​ട്ട സ​മി​തി കൊ​ണ്ടു​വ​രാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്​ സ​ർ​ക്കാ​ർ. ഇ​തേ​ച്ചൊ​ല്ലി​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത്​ പ​േ​ട്ട​ലിനെ രാ​ജി​യു​ടെ വ​ക്കോ​ള​മെ​ത്തി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ​കൂ​ടി​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച​ത്തെ യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiUrjit Patelmalayalam newsRBI board meetRahul Gandhi
News Summary - Hope Urjit Patel and team ‘have a spine’, show PM Modi his place: Rahul Gandhi -india news
Next Story