Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക സംവരണ ബിൽ...

സാമ്പത്തിക സംവരണ ബിൽ രാജ്യസഭ പാസാക്കുമെന്ന്​ കരുതുന്നു​ -പ്രധാനമന്ത്രി

text_fields
bookmark_border
സാമ്പത്തിക സംവരണ ബിൽ രാജ്യസഭ പാസാക്കുമെന്ന്​ കരുതുന്നു​ -പ്രധാനമന്ത്രി
cancel

സൊലാപുർ: സാമൂഹിക നീതി നടപ്പാക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്​ മുന്നാക്കക്കാരിലെ പിന്നാക്ക വിഭാ ഗങ്ങൾക്ക്​ സംവരണം അനുവദിച്ചതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക സംവരണം അനുവദിക്കുന്ന ബിൽ പ്രതിഷേധങ്ങൾക്കിടയിലും രാജ്യസഭയിൽ പാസാകുമെന്നാണ്​ കരുതുന്നതെന്നും പ്രധാനമന്ത്രി മഹാരാഷ്​ട്രയിൽ പറഞ്ഞു.

അനീതിക്ക്​ അവസാനമായിരിക്കുന്നു. അവസരങ്ങളുടെ തുല്യത ആവശ്യമാണ്​. സാമ്പത്തിക സംവരണത്തെ രാഷ്​ട്രീയവത്​കരിക്കരു​െതന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽകുന്നവർക്ക്​ 10 ശതമാനം സംവരണം അനുവദിക്കുന്ന ബില്ല്​ ഇന്നലെ ലോക്​സഭയിൽ പാസായിരുന്നു. ഇന്ന്​ രാജ്യസഭയിൽ ബില്ല്​ ചർച്ചക്ക്​ എടുക്കുന്നതിനായി ഒരു ദിവസം കൂടി സഭാസമ്മേളനം നീട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsUpper Caste Reservationquota for the economically weaker
News Summary - Hope Rajya Sabha Respects Public Opinion -PM Modi - India News
Next Story