Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർട്ടിക്കിൾ 370...

ആർട്ടിക്കിൾ 370 ചൈനയു​ടെ പിന്തുണയോ​ടെ പുനഃസ്ഥാപിക്കുമെന്ന്​​ വിശ്വാസമുണ്ട്​ -ഫാറൂഖ്​ അബ്​ദുല്ല

text_fields
bookmark_border
ആർട്ടിക്കിൾ 370 ചൈനയു​ടെ പിന്തുണയോ​ടെ പുനഃസ്ഥാപിക്കുമെന്ന്​​ വിശ്വാസമുണ്ട്​ -ഫാറൂഖ്​ അബ്​ദുല്ല
cancel

ജമ്മുകശ്​മീർ: ലഡാക്കിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ കാരണം കശ്​മീരി​​ന്​ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വകുപ്പായ ആർട്ടിക്കിൾ 370 റദ്ദാക്കിയതാണെന്ന്​ മുൻ ജമ്മുകശ്​മീർ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല.

ആർട്ടിക്ക്​ൾ 370 റദ്ദാക്കിയത്​ ചൈന ഒരിക്കലും അംഗീകരിക്കില്ലെന്നും റദ്ദാക്കിയ വകുപ്പ്​ ചൈനയു​ടെ പിന്തുണയോ​ടെ പുനഃസ്ഥാപിക്കുമെന്ന്​​ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ റ്റു​ഡെക്ക്​ അനുവദിച്ച അഭിമുഖത്തിലാണ്​ ഫറൂഖ്​ അബ്​ദുല്ല ഇങ്ങനെ അഭിപ്രായ​പ്പെട്ടത്​.

''ഇപ്പോൾ ലഡാക്കിലെ യഥാർഥ നിയ​ന്ത്രണ രേഖയിൽ എന്തെല്ലാം നടക്കുന്നോ, അതിനെല്ലാം കാരണം ആർട്ടിക്ക്​ൾ 370 റദ്ദാക്കിയതാണ്​. അത്​ അവർ അംഗീകരിച്ചി​ട്ടേയില്ല. എനിക്ക്​ വിശ്വാസമുണ്ട്​, ജമ്മുകശ്​മീരിൽ അവരുടെ പിന്തുണയോ​ടെ ആർട്ടിക്ക്​ൾ 370 പുനസ്ഥാപിക്കപ്പെടും.'' -ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞു.

താൻ ചൈനീസ്​ പ്രസിഡൻറിനെ ക്ഷണിച്ചിട്ടില്ല, മോദിയാണ്​ അദ്ദേഹ​ത്തെ ക്ഷണിക്കുകയും ചൈനയിൽ കൊണ്ടുപോയി ഒപ്പം ഭക്ഷണം കഴിക്കുകയും ചെയ്​തതെന്ന്​ ഫാറൂഖ്​ അബ്​ദുല്ല അഭിപ്രായപ്പെട്ടു. 2019 ആഗസറ്റ്​ അഞ്ചിന്​ കേന്ദ്രസർക്കാർ ചെയ്​തത് (ആർട്ടിക്ക്​ൾ 370 റദ്ദാക്കിയത്​)​ അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും കശ്​മീരിലെ പ്രശ്​നങ്ങളെക്കുറിച്ച്​ പാർലമെൻറിൽസംസാരിക്കാൻ പോലും തന്നെ അനുവദിച്ചില്ലെന്നും​ അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ആഗസ്​റ്റ്​ അഞ്ചിനാണ്​ ഭരണഘടനയിൽ ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്ക്​ൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്​. കൂടാതെ ജമ്മുകശ്​മീരിനെ ജമ്മുകശ്​മീർ, ലഡാക്ക്​ എന്നിങ്ങനെ രണ്ട്​ കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്​തു.

തുടർന്ന്​ നടന്ന പ്രതിഷേധ സമരങ്ങളെ തുടർന്ന്​ ജമ്മുകശ്​മീരിലെ മുതിർന്ന രാഷട്രീയ നേതാക്കളായ ഫാറൂഖ്​ അബ്​ദുല്ല, ഉമർ അബ്​ദുല്ല, മെഹബൂബ മുഫ്​തി എന്നിവരെ വീട്ടുതടങ്കലിലാക്കുകയും ഫാറൂഖ്​ അബ്​ദുല്ലയേയും ഉമർ അബ്​ദുല്ലയേയും പിന്നീട്​ വിട്ടയക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farooq AbdullahArticle 370 Scrapped
Next Story