Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുരഭിമാനക്കൊല:...

ദുരഭിമാനക്കൊല: യു.പിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊന്നു

text_fields
bookmark_border
ദുരഭിമാനക്കൊല: യു.പിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊന്നു
cancel

യു.പിയിൽ വീണ്ടും ദുരഭിമാനക്കൊല. യു.പിയിലെ ഗോണ്ടയിൽ പ്രായപൂർത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം കത്റ ബസാർ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കീഴടങ്ങുകയും ചെയ്തു. മറ്റൊരു സമുദായത്തിൽപെട്ട യുവാവുമായി 16കാരിയായ തന്റെ സഹോദരി സ്നേഹബന്ധത്തിലായതിൽ യുവാവ് അസ്വസ്ഥനായിരുന്നു. മാതാവിന്റെ പരാതിയിൽ യുവാവിനെതിരെ കൊലക്കുറ്റത്തിന് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

പെൺകുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർച്ചയേറിയ ആയുധവും കണ്ടെടുത്തു. യുവാവ് കൂലിപ്പണിക്കാരനാണെന്ന് മുന്ന ഉപാധ്യായ കേണൽഗഞ്ച് സർക്കിൾ ഓഫീസർ പറഞ്ഞു. യുവാവിന്റെയും പെൺകുട്ടിയുടെയും പിതാവ് സലീം മൂന്ന് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് യുവാവും അനുജത്തിയും അമ്മയും ദാമോദർ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

"മറ്റൊരു കമ്മ്യൂണിറ്റിയിലെ അയൽവാസിയായ യുവാവുമായി തന്റെ സഹോദരി ചാറ്റുചെയ്യുന്നത് അയാൾ കണ്ടു. ഇത് ആദ്യം രണ്ടുപേരും തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചു. പിന്നീട് രാത്രിയിൽ, തന്റെ സഹോദരി അതേ ആൺകുട്ടിയുമായി ഫോണിൽ സംസാരിക്കുന്നത് കണ്ടതോടെ വിഷയം വീണ്ടും രൂക്ഷമായി" -ഉപാധ്യായ പറഞ്ഞു.

Show Full Article
TAGS:honour killingUP honour killing
News Summary - Honour killing: Man hacks minor sister to death in UP’s Gonda
Next Story