യു.പിയിൽ ദുരഭിമാനക്കൊല; ദലിത് യുവാവിനെ ജീവനോടെ കത്തിച്ചു
text_fieldsഹർദോയ്: ഇതര ജാതിക്കാരിയെ പ്രണയിച്ചതിെൻറ പേരിൽ ഉത്തർപ്രദേശിൽ ദലിത് യുവാവിന െ ജീവനോടെ ചുട്ടെരിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ക്രൂരത യുവാവിെൻറ മാതാവിെൻറ ജ ീവനുമെടുത്തു. ഹർദോയ് ജില്ലയിലെ ഭദേശാ ഗ്രാമത്തിലാണ് സംഭവം. 20കാരനായ അഭിഷേക് എന്ന മോനുവിനെ ബന്ദിയാക്കി മർദിച്ചവശനാക്കിയതിനുശേഷം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അലോക് പ്രിയദർശിനി പറഞ്ഞു.
കരച്ചിൽകേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി ലഖ്നോവിലേക്കുള്ള വഴിമധ്യേ അഭിഷേക് മരണത്തിന് കീഴടങ്ങി. മകെൻറ ദാരുണാന്ത്യമറിഞ്ഞ ആഘാതത്തിൽ 60കാരിയായ രാം ബേട്ടിയും മരിച്ചു. പെൺകുട്ടിയെ കാണാൻ പോകവേയാണ് ഇയാെള ബന്ധുക്കൾ തടഞ്ഞുനിർത്തി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മാതാവിെൻറ ചികിത്സക്കായി സംഘടിപ്പിച്ച 25,000 രൂപ കൈയിലുണ്ടായിരുന്നത് അക്രമികൾ തട്ടിയെടുത്തതായി ഇയാളുടെ അമ്മാവൻ പറഞ്ഞു. അഞ്ചുപേർക്കെതിരെ കേസെടുത്തു. പെൺകുട്ടിയുടെ രണ്ട് കുടുംബാംഗങ്ങളും അയൽവാസികളും ഇതിൽപെടും. കൂടുതൽ അന്വേഷണം നടക്കുന്നതായി എസ്.പി അറിയിച്ചു.
