Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈ​വാ​ഹി​ക...

വൈ​വാ​ഹി​ക വെ​ബ്​​സൈ​റ്റു​ക​ളി​ല്‍നി​ന്ന്​ ഫോ​ണ്‍ന​മ്പ​ര്‍ ശേ​ഖ​രി​ച്ച്​ ഹ​ണി ട്രാ​പ്; യു​വ​തി അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
വൈ​വാ​ഹി​ക വെ​ബ്​​സൈ​റ്റു​ക​ളി​ല്‍നി​ന്ന്​ ഫോ​ണ്‍ന​മ്പ​ര്‍ ശേ​ഖ​രി​ച്ച്​ ഹ​ണി ട്രാ​പ്; യു​വ​തി അ​റ​സ്​​റ്റി​ല്‍
cancel

ബം​ഗ​ളൂ​രു: ഹ​ണി ട്രാ​പ്പി​ലൂ​ടെ യു​വാ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ യു​വ​തി അ​റ​സ്​​റ്റി​ല്‍. സ്വ​കാ​ര്യ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ക​വി​ത​യാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 22കാ​ര​െൻറ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്​​റ്റ്.

വൈ​വാ​ഹി​ക വെ​ബ്​​സൈ​റ്റു​ക​ളി​ല്‍നി​ന്ന്​ ഫോ​ണ്‍ന​മ്പ​ര്‍ ശേ​ഖ​രി​ച്ചാ​ണ് ക​വി​ത യു​വാ​ക്ക​ളെ വി​ളി​ച്ചി​രു​ന്ന​ത്. വി​വാ​ഹ താ​ൽ​പ​ര്യം അ​റി​യി​ക്കു​ന്ന യു​വ​തി പി​ന്നീ​ട് ഇ​വ​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കും. യു​വ​തി​യു​ടെ ത​ന്ത്ര​ത്തി​ല്‍ വീ​ഴു​ന്ന​വ​രു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ക​യും ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യും. പി​ന്നീ​ട്​ ഇൗ ​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച് യു​വാ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​ണ് രീ​തി.

പ​ണം ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് പ​രാ​തി ന​ല്‍കു​മെ​ന്നാ​ണ് ഭീ​ഷ​ണി. യു​വ​തി ന​ല്‍കി​യ പ​രാ​തി​യി​ല്‍ ഇ​തി​ന​കം നി​ര​വ​ധി യു​വാ​ക്ക​ള്‍ക്കെ​തി​രെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ണ്ട്.

പ​രാ​തി​ക്കാ​ര​നാ​യ 22കാ​ര​നെ സ​മാ​ന​മാ​യ രീ​തി​യി​ല്‍ വ​ല​യി​ലാ​ക്കി​യ ക​വി​ത ര​ണ്ടു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, യു​വാ​വ് പ​ണം ന​ല്‍കാ​തെ പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newshoney trap
News Summary - honey trap women arrested in banglore
Next Story