നോയിഡ: രണ്ട് സ്ത്രീകളടങ്ങുന്ന ഹണി ട്രാപ് സംഘം ഉത്തർപ്രദേശിൽ പിടിയിലായി. ഗാസിയാബാദിലാണ് സംഭവം. ഗൗഥം ബുദ്ധ് നഗർ പൊലീസ് ഏഴു പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. സംഘം തടവിലാക്കിയിരുന്ന ഒരാളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
തൻെറ സഹോദരനെ ഒരു സംഘം പിടിച്ചുവെച്ചിരിക്കുകയാണെന്ന് നോയിഡ സ്വദേശി പൊലീസിനെ സമീപിക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപ മോചന ദ്രവ്യം നൽകിയില്ലെങ്കിൽ ബലാത്സംഗ കേസ് നൽകുമെന്നും സ്വാകാര്യ വീഡിയോ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി.
20,000 രൂപയും മൊബൈൽ ഫോണുകളും സംഘത്തിൽനിന്ന് പൊലീസ് പിടിച്ചെടുത്തു.