ജയ്പുർ: പാക് ചാരസംഘടന ഐ.എസ്.ഐയുടെ തേൻകെണിയിൽ പെട്ട സൈനികനെ രാജസ്ഥാൻ പൊലീസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. ഇയാൾ സൈന്യത്തിെൻറ തന്ത്രപ്രധാനമായ വിവരങ്ങൾ വനിതക്ക് കൈമാറിയതായാണ് വിവരം. വിചിത്ര ബെഹ്റ എന്നയാളാണ് പിടിയിലായത്. രാജസ്ഥാനിലെ പൊക്രാനിൽ ജോലിക്ക് നിയോഗിച്ച ഇയാളെ അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു.
വിചിത്ര ബെഹ്റയെയും മറ്റൊരു സൈനികനെയും ചൊവ്വാഴ്ചയാണ് പിടികൂടിയത്. ഫേസ്ബുക്കും വാട്സ്ആപ്പും വഴിയാണ് ഇയാൾ പാക് വനിതയുമായി ബന്ധം പുലർത്തിയത്. ബെഹ്റ വിവര കൈമാറ്റത്തിന് പകരം പണം കൈപറ്റിയതായും ആരോപണമുണ്ട്. രണ്ടുവർഷം മുമ്പാണ് വനിത താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും ഇവരുമായി വിഡിയോ കോളിങ് നടത്താറുണ്ടായിരുന്നെന്നും ബെഹ്റ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.