എല്ലാം നഷ്ടപ്പെട്ടിട്ടും ‘അത്ഭുതം’ അവരെ തേടിയെത്തി
text_fieldsന്യൂഡൽഹി: പാഞ്ഞടുത്ത ആൾക്കൂട്ടം അവളുടെ നിറവയറിന് ചവിട്ടുകയും ആക്രമിക്കുകയും ചെയ്തു. ആൾക്കൂട്ടം പോയതിനുശ േഷമാണ് അവളെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാനായത്. അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക്. അമ്മക്കും ശ ിശുവിനുമായി പ്രാർഥന മാത്രമായിരുന്നു ബാക്കി. ബുധനാഴ്ച രാവിലെ ആ കുടുംബത്തെ തേടിയെത്തിയത് ഒരു സന്തോഷവാർത്തയ ായിരുന്നു. സാധാരണ പ്രസവത്തിലൂടെ അവൾ ആൺകുഞ്ഞിന് ജന്മം നൽകി. അവർ കുഞ്ഞിനെ ‘‘അത്ഭുതം’’ എന്നു വിളിച്ചു.
തിങ ്കളാഴ്ചയാണ് വടക്കുകിഴക്കൻ ഡൽഹിയിലെ കർവാൽ നഗറിലെ പർവീനിൻെറ വീട്ടിലേക്ക് കലാപകാരികൾ എത്തിയത്. പർവീനും ഭാര്യയും രണ്ടു കുട്ടികളും അമ്മയും ഈ സമയം ഉറങ്ങുകയായിരുന്നു. പർവീനിൻെറ ഭാര്യ ഷബാന ഒമ്പതുമാസം ഗർഭിണിയും.
ഷബാനയെയും ഭർത്താവിനെയും കലാപകാരികൾ ആക്രമിച്ചു. ഷബാനയുടെ വയറിന് ചവിട്ടുകയും ചെയ്തു. മരുമകെള രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പർവീണിൻെറ മാതാവിനെയും ആൾക്കൂട്ടം ആക്രമിച്ചു. കൂടാതെ ആൾക്കൂട്ടം വീടിന് തീവെക്കുകയും ചെയ്തു.
‘‘ ആ രാത്രി ഞങ്ങൾക്കായി പുലരുമെന്ന് കരുതിയിരുന്നില്ല. എന്നാൽ എങ്ങനെയോ ആൾക്കൂട്ടത്തിനിടയിൽനിന്നും ഞങ്ങൾ രക്ഷപ്പെട്ടു’’ പർവീണിൻെറ മാതാവ് പറയുന്നു.
അവിടെനിന്നും രക്ഷപ്പെട്ട പർവീണും മാതാവും ഷബാനയെ നേെര അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അവിടെനിന്നും മറ്റൊരു ആശുപത്രിയായ അൽഹിന്ദിലേക്ക് അയച്ചു. ബുധനാഴ്ച രാവിലെ അവിടെവെച്ച് ഷബാന ആൺകുഞ്ഞിന് ജന്മം നൽകി.
ആക്രമത്തിൻെറ െഞട്ടലിൽ നിന്നും ഇതുവരെ ആ കുടുംബം മുക്തരായിട്ടില്ല. എ
ങ്കിലും കുഞ്ഞിനെയും ഷബാനയെയും യാതൊരു പരിക്കുമില്ലാതെ തിരികെ കിട്ടിയതിൽ അത്യാഹ്ലാദത്തിലാണ് ആ ചെറിയ കുടുംബം.
കുട്ടിയെ ഞാൻ പരിചരിച്ചുകൊള്ളാമെന്നും യാതൊരു അസുഖവും വരാതെ നോക്കി കൊള്ളാമെന്നും പറഞ്ഞ് ഏറ്റെടുത്തിരിക്കുകയാണ് പർവീണിൻെറ മൂത്ത മകനായ ആറുവയസുകാരൻ അലി.
ആശുപത്രിയിൽനിന്നും ഡിസ്ചാർജായാൽ കുഞ്ഞിനെയും കൊണ്ട് എവിടെ പോകുമെന്ന് നിശ്ചയമില്ല. ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം കലാപകാരികൾ തീവെച്ചു നശിപ്പിച്ചു. കുഞ്ഞിനെയും കൊണ്ട് ഏതെങ്കിലും ബന്ധുവിൻെറ വീട്ടിൽ അഭയം തേടാൻ ആലോചിക്കുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
