ബംഗളുരുവിൽ പെൺകുട്ടികൾ ധരിച്ച വസ്ത്രമാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി
text_fieldsബംഗളൂരു: പുതുവർഷാഘോഷത്തിനിടെ ബാഗ്ളൂരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്ക് കാരണം പാശ്ചാത്യ വസ്ത്രധാരണമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തമാണെന്ന് ആരോപിച്ച് സ്ത്രീ സംഘടനകൾ രംഗത്തെത്തി.
ഒരു സ്വകാര്യ ന്യൂസ്ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുതുവത്സരാഘോഷത്തിന് എത്തിയവർ പാശ്ചാത്യവേഷമാണ് ധരിച്ചിരുന്നതെന്ന് മന്ത്രി വിമർശിച്ചത്. അവർ പാശ്ചാത്യരുടെ മനസ് മാത്രമല്ല, വേഷവും അനുകരിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പ്രശ്നമുണ്ടായത്. നിങ്ങൾക്കറിയമല്ലോ ഈ പരിതസ്ഥിതയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാൻ കഴിയണമെന്നില്ല. മന്ത്രി പറഞ്ഞു.
നഗരത്തില്‍ പുതുവത്സരാഘോഷത്തിനത്തെിയ സ്ത്രീകള്‍ക്കുനേരെ വ്യാപക ലൈംഗികാതിക്രമം നടന്നിരുന്നു. ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണ് രാത്രി 11ന് ശേഷം അതിക്രമം ഉണ്ടായത്. അക്രമികൾ പലരുടെയും ശരീരത്തില്‍ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയ പലര്‍ക്കും ദുരനുഭവമുണ്ടായി. നിരവധി പേരാണ് ഇതുകാരണം പുതുവര്‍ഷപ്പുലരിക്ക് നില്‍ക്കാതെ മടങ്ങിയത്.
സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 1500 പൊലീസുകാരും നിരവധി സി.സി.ടി.വി കാമറകളും വാച്ച് ടവറുകളും ഉള്ളപ്പോഴായിരുന്നു ഇത്. പ്രശ്നമുണ്ടാക്കാന്‍ തുനിഞ്ഞ പലരെയും പൊലീസ് ലാത്തിവീശി ഓടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
