Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത് ഷായുടെ സഹോദരി അന്തരിച്ചു

text_fields
bookmark_border
Amit Shah
cancel

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രജുബെൻ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

അമിത് ഷായുടെ മൂത്ത സഹോദരിയായ രജുബെൻ മാസങ്ങൾക്കുമുമ്പ് ശ്വാസകോശമാറ്റ ശസ്ത്രക്രിയക്കു വിധേയയായിരുന്നു. അതേ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളുമായാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

സഹോദരിയുടെ നിര്യാണത്തെ തുടർന്ന് അമിത് ഷാ രണ്ടു ദിവ​സത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഗുജറാത്തിൽ നടക്കേണ്ടിയിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. ബനാസ്കാന്ത ജില്ലയിലും ഗാന്ധിനഗറിലെ രാഷ്ട്രീയ രക്ഷ യൂനിവേഴ്സിറ്റിയിലും നടക്കേണ്ട പരിപാടികളാണ് റദ്ദാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Home Minister Amit Shah's Elder Sister Passes Away At Mumbai Hospital
Next Story