Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത് ഷാ ഉന്നത...

അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt

photo: PTI

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അസുഖത്തെ തുടർന്ന്​ എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹം, മടങ്ങിയെത്തിയ ശേഷം ആദ്യമായാണ്​ നോർത്ത് ബ്ലോക്കിലെ ഓഫിസിൽ നടന്ന യോഗത്തിൽ പ​ങ്കെടുത്തത്​.

ആഭ്യന്ത മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്​ച ചേർന്ന യോഗത്തിൽ സംബന്ധിച്ചു. നിരവധി സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്​തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, എന്തൊക്കെയാണ്​ ഈ വിഷയങ്ങളെന്ന്​ അദ്ദേഹം വ്യക്​തമാക്കിയിട്ടില്ല.

നേരത്തെ ആഗസ്​റ്റ്​ രണ്ടിന്​ അമിത്​ ഷായ്​ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ അദ്ദേഹത്തെ ഗുഡ്​ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയിൽ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 14ന്​ ഡോക്​ടർമാരുടെ നിർദേശപ്രകാരം താൻ വീട്ടുനിരീക്ഷണത്തിൽ തുടരുകയാണെന്ന്​ അമിത്​ ഷാ ട്വീറ്റ്​ ചെയ്​തിരുന്നു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന്​ ആഗസ്​റ്റ്​ 18ന്​ അമിത്​ ഷായെ എയിംസിൽ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 30 വരെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ 31നാണ്​ ഡിസ്​ചാർജ്​ ചെയ്​തത്​. പിന്നീട്​ അസ്വസ്​ഥതകളെ തുടർന്ന്​ വീണ്ടും എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Show Full Article
TAGS:Amit Shah Home minister nda 
Next Story