Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യപ്രവര്‍ത്തകരുടെ...

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിത്വം ഉറപ്പുവരുത്തും -അമിത്​ ഷാ

text_fields
bookmark_border
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിത്വം ഉറപ്പുവരുത്തും -അമിത്​ ഷാ
cancel

ഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്ക​ുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പു കേന്ദ്രആഭ്യന്തരമന് ത്രി അമിത്​ ഷാ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അ സോസിയേഷന്‍ പ്രതീകാത്മക സമരം ആഹ്വാനം ചെയ്ത സാഹചര്യത്തിൽ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അമ ിത്​ ഷാ ഇക്കാര്യം അറിയിച്ചത്​. സമരം പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട അമിത്​ ഷാ ഡോക്ടർമാരുടെ സുരക്ഷക്കായി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അതിനായി ഉടൻ നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെള്ളക്കോട്ട് ധരിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരോടും ആശുപത്രികളോടും മെഴുകുതിരികള്‍ കത്തിക്കാന്‍ ഐ.എം.എ ആഹ്വാനം ചെയ്​തിരുന്നു. ‘വൈറ്റ് അലര്‍ട്ട്’ എന്ന ഈ പ്രതിഷേധം മുന്നറിയിപ്പ് മാത്രമാണെന്നും ഐ.എം.എ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും അയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ അമിത്​ ഷായുടേയും ആരോഗ്യമന്ത്രി ഹർഷ്​ വർധ​േൻറയും നേതൃത്വത്തിൽ ഐ.എം.എ പ്രതിനിധികളുമായി വിഡിയോ കോൺഫറൻസ്​ നടത്തിയത്​.

ആരോഗ്യമന്ത്രി ഹർഷ് വർധനൊപ്പം ഡോക്ടർമാരുമായും ഐ.എം.എ പ്രതിനിധികളുമായും വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. ഈ പരീക്ഷണ ഘട്ടത്തിലും നമ്മുടെ ഡോക്ടർമാർ അവരുടെ ചുമതലകൾ നിർവഹിക്കുന്നു. കോവിഡ്19നെതിരായ ഈ പോരാട്ടത്തിൽ ഡോക്ടർമാരുമായി സഹകരിക്കാൻ എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിക്കുകയാണെന്നും അമിത്​ ഷാ ട്വീറ്റ്​ ചെയ്​തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തിൻെറ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഐ.എം.എ ദേശീയ വ്യാപക വൈറ്റ് അലര്‍ട്ട് പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahimaindia newsdoctors safety#Covid19
News Summary - Home Minister Amit Shah assures doctors of their safety - India news
Next Story