Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാജ്​പേയ്​ താമസിച്ച...

വാജ്​പേയ്​ താമസിച്ച ബംഗ്ലാവ്​ അമിത്​ ഷാക്ക്​ നൽകിയേക്കും

text_fields
bookmark_border
വാജ്​പേയ്​ താമസിച്ച ബംഗ്ലാവ്​ അമിത്​ ഷാക്ക്​ നൽകിയേക്കും
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയുടെ ​കൃഷ്​ണ മേനോൻ മാർഗിലെ ബംഗ്ലാവ്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ നൽകിയേക്കും. കേന്ദ്രസർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ഹിന്ദുസ്ഥാൻ ടൈംസാണ്​ വാർത്ത റി പ്പോർട്ട്​ ചെയ്​തത്​.

കൃഷ്​ണ മേനോൻ മാർഗിലെ 6A ബംഗ്ലാവ്​ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്​. അതിൻെറ നടപടികൾ പൂർത്തിയാകാൻ ഒരു മാസമെങ്കിലും എടുക്കും. എസ്​.പി.ജി ഉൾപ്പടെയുള്ള ഏജൻസികളുടെ അനുമതി ഇതിന്​ ആവശ്യമാണെന്ന്​ കേന്ദ്രസർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

രാജ്യസഭ അംഗമായിരുന്ന കാലത്ത് സെൻട്രൽ ഡൽഹിയിലെ അക്​ബർ റോഡിലെ വസതിയിലാണ്​​ അമിത്​ ഷാ ഇപ്പോഴും താമസിക്കുന്നത​. 2004ലാണ്​ കൃഷ്​ണ മേനോൻ മാർഗിലെ ബംഗ്ലാവിലേക്ക്​ വാജ്​പേയ്​ താമസം മാറ്റിയത്​. പിന്നീട്​ ഏകദേശം 14 വർഷക്കാലം അദ്ദേഹം അവിടെയാണ്​ താമസിച്ചത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsindia newsAtal Bihari Vajpayee
News Summary - Home Minister Amit Shah Allotted Vajpayee’s bungalow-India news
Next Story