അമിത് ഷായെ വീണ്ടും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ എയിംസിൽ അഡ്മിറ്റ് ചെയ്തത്. രണ്ടാഴ്ചക്ക് മുമ്പാണ് ചികിൽസ പൂർത്തിയാക്കി എയിംസിൽ നിന്നും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
നേരത്തെ ആഗസ്റ്റ് രണ്ടിന് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയിൽ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 14ന് ഡോക്ടർമാരുടെ നിർദേശപ്രകാരം താൻ വീട്ടുനിരീക്ഷണത്തിൽ തുടരുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 18ന് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 30 വരെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ 31നാണ് ഡിസ്ചാർജ് ചെയ്തത്. പാർലമെൻറിൻെറ മൺസൂൺ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

