ആധാറുണ്ടെങ്കിൽ മദ്യം വീട്ടിലെത്തും
text_fieldsമുംബൈ: മദ്യം വീട്ടിലെത്തിക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി മഹാരാഷ്ട്ര. മദ്യപിച്ച് വാഹനമോടിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇത്തരമൊരു നീക്കത്തിന് മഹാരാഷ്ട്ര എക്സൈസ് വകുപ്പ് ഒരുങ്ങുന്നത്. നിലവിലുള്ള ഇ-കോമേഴ്സ് സംവിധാനത്തിന് സമാനമായിട്ടായിരിക്കും മഹാരാഷ്ട്രയിൽ മദ്യവിൽപനയെന്ന് എക്സൈസ് വകുപ്പ് സഹമന്ത്രി ചന്ദ്രശേഖർ ബവാൻകുല പറഞ്ഞു . പച്ചകറികളും മറ്റ് സാധനങ്ങളും എത്തുന്നത് പോലെ തന്നെ മദ്യവും വീട്ടിലെത്തിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യം വാങ്ങുന്നവരുടെ വയസ് പരിശോധിക്കാനായി ഒാർഡർ നൽകുേമ്പാൾ ഉപഭോക്താകൾ അവരുടെ ആധാർ നമ്പർ കൂടി നൽകണം. ജിയോ ടാഗോട് കൂടിയ മദ്യകുപ്പികളാവും വിതരണം ചെയ്യുക. ഇത് വ്യാജ മദ്യ വിൽപനയും മദ്യക്കടത്തും തടയുമെന്നും എക്സൈ് വകുപ്പ് മന്ത്രി അറിയിച്ചു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് നടക്കുന്ന അപകടങ്ങളിൽ1.5 ശതമാനവും മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലം സംഭവിക്കുന്നതാണ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളിൽ യാത്രക്കാരുടെ മരണനിരക്ക് 42 ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
