അവധിദിനത്തിലെ വാദം കേൾക്കൽ ഈ വർഷം മൂന്നാം തവണ
text_fieldsന്യൂഡൽഹി: ഞായറാഴ്ച കോൺഗ്രസ്-എൻ.സി.പി-ശിവസേന ഹരജി പരിഗണനക്കെടുത്ത പരമോന് നത കോടതി ഇക്കൊല്ലം ഇതു മൂന്നാം തവണയാണ് അവധി ദിനത്തിൽ വാദംകേട്ടത്. ശനിയും ഞായറു ം സുപ്രീംകോടതി അവധിയാണ്. കഴിഞ്ഞ ഏപ്രിൽ 20ന് ശനിയാഴ്ച മുൻ ചീഫ് ജസ്റ്റിസ് രഞ്ജ ൻ ഗൊഗോയിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസിൽ കോടതി അസാധാരണ വാദം കേട്ടിരുന്നു. നവംബർ ഒമ്പതിന് ശനിയാഴ്ചയായിരുന്നു ബാബരി ഭൂമി കേസിൽ വിധി പറഞ്ഞത്.
കഴിഞ്ഞ വർഷം മേയിൽ കർണാടക ഗവർണർ ബി.ജെ.പിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ചതിനെതിരെ കോൺഗ്രസ് നൽകിയ ഹരജിയിൽ അർധരാത്രിയിലായിരുന്നു കോടതി വാദം കേട്ടത്. മുംബൈ സ്ഫോടന കേസിലെ പ്രതി യാകുബ് മേമെൻറ വധശിക്ഷ റദ്ദാക്കണമെന്ന അടിയന്തര ഹരജിയിൽ 2015 ജൂലൈ 29ന് കോടതി വാദം കേട്ടതും അർധരാത്രിയിലായിരുന്നു. ’85ൽ വിദേശ നാണയ വിനിമയ നിയമം (ഫെറ) ലംഘിച്ചെന്ന ആർ.ബി.ഐ പരാതിയിൽ അറസ്റ്റിലായതിനെ തുടർന്ന് വ്യവസായി എൽ.എം. ഥാപറിെൻറ ജാമ്യ ഹരജിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഇ.എസ്. വെങ്കിട്ടരാമയ്യ അർധരാത്രിയിലായിരുന്നു വാദം കേട്ടത്.
കർസേവകർ ബാബരി മസ്ജിദ് തകർത്തതിനെ തുടർന്ന് ’92 ഡിസംബർ ആറിനും ഏഴിനും ജസ്റ്റിസ് എം.എൻ. വെങ്കിടചലയ്യ അർധരാത്രിയിലായിരുന്നു തെൻറ വസതിയിൽ വാദം കേട്ടത്. തർക്കസ്ഥലത്തെ സ്റ്റാറ്റസ്കോ നിലനിർത്താൻ അദ്ദേഹം ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
