പുലിയിറങ്ങി; കർണാടകയിൽ 22 സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
text_fieldsബെലഗാവി: കർണാടകയിലെ ബെലഗാവി ജില്ലയിൽ ജനവാസകേന്ദ്രത്തിൽ പുള്ളിപുലിയിറങ്ങിയതിനെ തുടർന്ന് 22സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബെലഗാവി സിറ്റിയിലും പരിസരപ്രദേശത്തുമുള്ള സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ സുരക്ഷയും രക്ഷിതാക്കളുടെ ആശങ്കയും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്ന് ഡെപ്യൂട്ടി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ബസവരാജ നാലറ്റവാഡ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് ഗോൾഫ് ഗ്രൗണ്ടിനോട് ചേർന്നുള്ള ക്ലബ് റോഡിൽ പുള്ളിപുലിയെകണ്ടത്. പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന പുള്ളിപുലിയുടെ വിഡിയോ ഒരു ബസ് യാത്രക്കാരൻ പകർത്തുകയായിരുന്നു. വിഡിയോ വൈറലായതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആളുകൾ ഇവിടേക്ക് വരുന്നത് തടയുകയുമായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുള്ളിപുലിയെ പിടികൂടാനുള്ള ശ്രമം നടത്തിവരികയാണ്. 18 ദിവസങ്ങൾക്കുമുൻപ് ബെലഗാവി സിറ്റിയിലെ ജാദവ്നഗറിൽ തൊഴിലാളിയെ പുള്ളിപുലി ആക്രമിച്ചിരുന്നു. പിന്നീട് പുള്ളിപുലിയെ കാണാതാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

