Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോളി: സംഘർഷം...

ഹോളി: സംഘർഷം ഒഴിവാക്കാൻ നമസ്​കാര സമയം മാറ്റി

text_fields
bookmark_border
ഹോളി: സംഘർഷം ഒഴിവാക്കാൻ നമസ്​കാര സമയം മാറ്റി
cancel

ല​ഖ്​​നോ: വ്യാ​ഴാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യും ന​ട​ക്കു​ന്ന ഹോ​ളി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ സം​ഘ​ർ​ഷ​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ ജു​മു​അ ന​മ​സ്​​കാ​ര സ​മ​യം മാ​റ്റി. ഇൗ​ദ്​​ഗാ​ഹ്​ മ​സ്​​ജി​ദ്​ ഇ​മാ​മും അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ അം​ഗ​വു​മാ​യ മൗ​ല​ന ഖാ​ലി​ദ്​ റ​ഷീ​ദ്​ ഫി​രം​ഗി മ​ഹ്​​ലി​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​ത്തെ ജു​മു​അ ഒ​രു​മ​ണി​ക്കൂ​ർ പി​​റ​കോ​ട്ടാ​ക്കി​യ​ത്. ഇ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ, ഉ​ച്ച​ക്ക​്​ 1.45നാ​ണ്​ ന​മ​സ്​​കാ​രം ന​ട​ക്കു​ക. 

ഇൗ ​മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്നും അ​ര​മ​ണി​ക്കൂ​ർ മു​ത​ൽ ഒ​രു​മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മാ​റ്റം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം മ​റ്റു ഇ​മാ​മു​ക​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. ശി​യ പ​ണ്ഡി​ത​ൻ മൗ​ലാ​ന ക​ൽ​ബെ ജ​വാ​ദ്​ ന​മ​സ്​​കാ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​സി​ഫി മ​സ്​​ജി​ദി​ൽ ജു​മു​അ 12.20ന്​ ​പ​ക​രം ഒ​രു​മ​ണി​ക്കാ​ക്കി​യെ​ന്നും ഫ​രം​ഗി മ​ഹ്​​ലി പ​റ​ഞ്ഞു. 

സൗ​ഹാ​ർ​ദം നി​ല​നി​ർ​ത്താ​ൻ ഇ​തു​പോ​ലെ ഹി​ന്ദു​സ​മു​ദാ​യ​വും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ​റ​ഞ്ഞ അ​ദ്ദേ​ഹം, ഇൗ ​വ​ർ​ഷ​ത്തെ ഇൗ​ദ്​ ദി​ന​ത്തി​ൽ ജ​ഗ​ന്നാ​ഥ യാ​ത്ര ര​ണ്ടു​മ​ണി​ക്കൂ​ർ വൈ​കി​പ്പി​ക്കു​ക​യും റൂ​ട്ട്​ മാ​റ്റു​ക​യും ചെ​യ്​​തി​രു​ന്നു​വെ​ന്ന്​ പ​റ​ഞ്ഞു. റ​മ​ദാ​നി​ൽ ത​റാ​വീ​ഹ്​ സ​മ​യ​ത്ത്​ മൂ​ന്നു ഹി​ന്ദു കു​ടും​ബ​ങ്ങ​ൾ വി​വാ​ഹ​ാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച വെ​ടി​ക്കെ​ട്ടും സം​ഗീ​ത​പ​രി​പാ​ടി​യും മാ​റ്റി​യ​കാ​ര്യ​വും അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHoli Celebrationmuslim NamazUttar Pradesh
News Summary - Holi Celebration: Muslim Namaz Time Changed in UP -India News
Next Story