Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉഡുപ്പിയിൽ ക്രിസ്ത്യൻ പ്രാർഥനാലയത്തിനു നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം
text_fieldsbookmark_border
മംഗളൂരു: ഉഡുപ്പി കർക്കളയിൽ ക്രിസ്ത്യൻ പ്രാർഥനാലയത്തിനുനേരെ ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ ആക്രമണം. വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾ പ്രാർഥന നിർവഹിക്കുന്നതിനിടെ അമ്പതോളം ഹിന്ദുജാഗരണ വേദികെ പ്രവർത്തകർ പ്രാർഥന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.
കർക്കള കുക്കുണ്ടൂർ ഗ്രാമത്തിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. തീവ്രവാദികളെപോലെ പ്രാർഥനാലയത്തിലേക്ക് ഇരച്ചുകയറിയ ഹിന്ദുത്വ പ്രവർത്തകർ സ്ത്രീകെള ഉപദ്രവിച്ചതായും അംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും ക്രിസ്ത്യൻ കൂട്ടായ്മ പ്രസിഡൻറ് പ്രശാന്ത് ജട്ടന ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

