Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിസ്​ബുൽ മുജാഹിദ്ദീൻ...

ഹിസ്​ബുൽ മുജാഹിദ്ദീൻ തലവ​െൻറ മകൻ അറസ്​റ്റിൽ 

text_fields
bookmark_border
ഹിസ്​ബുൽ മുജാഹിദ്ദീൻ തലവ​െൻറ മകൻ അറസ്​റ്റിൽ 
cancel

ശ്രീനഗർ: ഹിസ്​ബുൽ മുജാഹിദ്ദീൻ കമാൻഡർ സയിദ്​ സലാഹുദ്ദീ​​​െൻറ  മകനെ ദേശീയ സുരക്ഷാ ഏജൻസി അറസ്​റ്റു ചെയ്​തു. തീവ്രവാദത്തിനായി ഫണ്ട്​ സ്വരൂപിച്ച കേസിലാണ്​ സലാഹുദ്ദീ​​​െൻറ  മകൻ ഷക്കീൽ അഹമ്മദ്​ അറസ്​റ്റിലായത്​. ശ്രീനഗറിലെ രാംബാഗ്​ ഏരിയയിൽ എൻ.​​െഎ.എ നടത്തിയ റെയ്​ഡിലാണ്​ ഷക്കീലിനെ പിടികൂടിയത്​. എൻ.​െഎ.എയും സി.ആർ.പി.എഫും പൊലീസും സംയുക്തമായാണ്​ റെയ്​ഡ്​ നടത്തിയത്​. 

സലാഹുദ്ദീ​​​െൻറ രണ്ടാമത്തെ മകനാണ്​ ഷക്കീൽ അഹമ്മദ്​. ഇയാൾ സൗരയിലുള്ള ഷേരി കശ്​മീർ ഇൻസ്​റ്റിറ്റ്യൂറ്റ്​ ഒാഫ്​ മെഡിക്കൽ സയൻസിൽ ലാബ്​ ടെക്​നീഷ്യനായി ജോലിചെയ്​തു വരികയാണ്​. 

തീവ്രവാദ ഫണ്ട്​ സ്വരൂപിക്കൽ കേസിൽ സലാഹുദ്ദീ​​​െൻറ മ​റ്റൊരു മകനായ ഷാഹിദ്​ യൂസഫിനെ 2017 ഒക്​ടോബറിൽ എൻ.​െഎ.എ അറസ്​റ്റ്​ ചെയ്​തിരുന്നു. ജമ്മു കശ്​മീരിലെ കാർഷിക വകുപ്പ്​ ജീവനക്കാരനായിരുന്നു ഷാഹിദ്​ യൂസഫ്​. അറസ്​റ്റിനെ തുടർന്ന്​ ഇയാളെ ജോലിയിൽ നിന്നും സസ്​പെൻഡ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niaraidhizbul mujahideenSrinagarSyed SalahuddinTerror funding
News Summary - Hizbul Mujahideen Chief Syed Salahuddin's Son Arrested By NIA- India news
Next Story