Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുല്‍ തലവന്‍ സൈഫുല്ല കൊല്ലപ്പെട്ടതായി പൊലീസ്

text_fields
bookmark_border
ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുല്‍ തലവന്‍ സൈഫുല്ല കൊല്ലപ്പെട്ടതായി പൊലീസ്
cancel

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ ശ്രീനഗറിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ്. ഹിസ്ബുല്‍ തലവന്‍ സൈഫുല്ലയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു ഭീകരന്‍ പിടിയിലായിട്ടുമുണ്ട്.

പൊലീസിനും സുരക്ഷാ സേനക്കും പ്രധാന വിജയമാണിതെന്ന് ജമ്മു കശ്മീര്‍ പൊലീസ് ചീഫ് ദില്‍ബാഗ് സിങ് പ്രതികരിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് എത്തിയപ്പോള്‍ ഭീകരര്‍ വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് സൈഫുല്ല കൊല്ലപ്പെട്ടത്. ഭീകരരില്‍നിന്ന് എ.കെ 47 അടക്കം ആയുധങ്ങളും പിടിച്ചെടുത്തു.

റിയാസ് നായികൂ കൊല്ലപ്പെട്ട ശേഷമാണ് സൈഫുല്ല ഹിസ്ബുല്‍ മുജാഹിദീന്റെ തലപ്പത്തെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story