Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരിച്ചെത്തുന്ന...

തിരിച്ചെത്തുന്ന തൊഴിലാളികൾക്ക്​ എയ്​ഡ്​സ്​ പരിശോധന നടത്തുമെന്ന്​ ഒഡിഷ

text_fields
bookmark_border
തിരിച്ചെത്തുന്ന തൊഴിലാളികൾക്ക്​ എയ്​ഡ്​സ്​ പരിശോധന നടത്തുമെന്ന്​ ഒഡിഷ
cancel

ബെർഹാംപുർ: ലോക്​ഡൗണിനിടെ സംസ്ഥാനത്തേക്ക് മടങ്ങുന്ന എല്ലാ അന്തർ സംസ്​ഥാന തൊഴിലാളികളെയും എച്ച്.ഐ.വി പരിശോധനക്ക്​ വിധേയമാക്കുമെന്ന്​ ഒഡീഷ. ഇതുസംബന്ധിച്ച്​ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (ഒ.എസ്.എ.സി.എസ്) ബന്ധപ്പെട്ടവർക്ക്​ നിർദേശം നൽകി. 

സംസ്​ഥാനത്ത്​ 10 ലക്ഷത്തോളം തൊഴിലാളികൾ മടങ്ങിയെത്തുമെന്നാണ്​ കണക്കാക്കുന്നത്​. ക്വാറൻറീനിൽ കഴിയുന്ന ഇവരുടെ സാമ്പിളുകൾ ശേഖരിക്കാൻ 48 എൻ.‌ജി.‌ഒകളോടും ആറ് ലിങ്ക് വർക്കേഴ്സ് സ്കീമുകളോടും ഒ.എസ്.എ.സി.എസ് സഹായം തേടിയിട്ടുണ്ട്​. ഇൻറഗ്രേറ്റഡ് കൗൺസിലിങ്​ ആൻഡ് ടെസ്​റ്റിങ്​ സ​​െൻററുകളുമായി സഹകരിച്ചാണ്​ എച്ച്.ഐ.വി പരിശോധന നടത്തുക.

ഒഡീഷയിലെ എച്ച്.ഐ.വി ബാധിതരിൽ 36 ശതമാനവും ഗഞ്ചം ജില്ലയിലുള്ളവരാണ്​. ഇവരിൽ അധികവും അന്തർ സംസ്​ഥാന തൊഴിലാളികളാണെന്ന്​ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പറയുന്നു. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്നവരാണ്​ കൂടുതലും. അതേസമയം, 40,000ത്തിലധികം തൊഴിലാളികൾ ഇതിനകം തിരിച്ചെത്തിയ ഗഞ്ചം പോലുള്ള ജില്ലകളിൽ പരിശോധന നടത്തുന്നത്​ പ്രയാസകരമാണെന്ന്​ സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HIVodishaMigrant workerscovid 19lockdown
News Summary - HIV screening of all workers returning to Odisha advised
Next Story