Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ...

ഹരിയാനയിൽ കർഷകസമരത്തിനിടയിലേക്ക്​ ബി.ജെ.പി എം.പിയുടെ അകമ്പടിവാഹനം പാഞ്ഞുകയറി; ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
ഹരിയാനയിൽ കർഷകസമരത്തിനിടയിലേക്ക്​ ബി.ജെ.പി എം.പിയുടെ അകമ്പടിവാഹനം പാഞ്ഞുകയറി; ഒരാൾക്ക്​ പരിക്ക്​
cancel

ഛണ്ഡിഗഢ്​: ഹരിയാനയിൽ സമരം നടത്തുന്ന കർഷകർക്കിടയിലേക്ക്​ ബി.ജെ.പി എം.പിയുടെ അകമ്പടിവാഹനം പാഞ്ഞുകയറി ഒരാൾക്ക്​ പരിക്ക്​. ബി.ജെ.പി എം.പി നായബ്​ സെയ്​നിയുടെ അകമ്പടി വാഹനമാണ്​ കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്നവർക്കിടയിലേക്ക്​ പാഞ്ഞുകയറിയത്​.

പരിക്കേറ്റ കർഷകനെ അംബാലക്കടുത്ത നറിൻഗ്രാഹ്​ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക്​ ശേഷം ഇയാൾ ആശുപത്രിവിട്ടു. സംഭവത്തിൽ എം.പിയുടെ അകമ്പടി വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ ​െപാലീസ്​ കേസെടുത്തിട്ടുണ്ട്​.

ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധിക്കാനെത്തിയവരുടെ ഇടയിലേക്കാണ്​ വാഹനം പാഞ്ഞുകയറിയത്​. കുരുക്ഷേത്ര എം.പിയായ നയാബ്​ സെയ്​നിക്കൊപ്പം സംസ്ഥാന മന്ത്രി മുൽ ചന്ദ്​ ശർമ്മയും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനമിടിച്ച്​ കർഷകരുൾപ്പടെ എ​ട്ടോളം പേർ മരിച്ചതിന്​ പിന്നാലെയാണ്​ പുതിയ സംഭവവും റിപ്പോർട്ട്​ ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakhimpur
News Summary - Hit By BJP MP's Convoy During Protest In Haryana, Say Farmers, 1 Injured
Next Story