Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ഥിരം കുറ്റവാളിക്ക്...

സ്ഥിരം കുറ്റവാളിക്ക് ബംഗളൂരു ജയിലിൽ 'സുഖവാസം'; വിഡിയോ വൈറൽ

text_fields
bookmark_border
JCB Narayana Swamy
cancel

ബംഗളൂരു: സെൻട്രൽ ​ജയിലിൽ സ്ഥിരം കുറ്റവാളിക്ക് പ്രത്യേക പരിഗണന നൽകി ജയിൽ അധികൃതർ. ​ജെ.സി.ബി നാരായണ സ്വാമിയെന്ന തടവുകാരന് സോഫയും ടി.വിയുമടക്കം വി.ഐ.പി പരിഗണന നൽകിയതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തായത്.

വിവിധ കേസുകളിൽ പ്രതിയായ സ്വാമി പൊലീസുകാർക്ക് പണം നൽകിയാണ് സൗകര്യങ്ങൾ തരപ്പെടുത്തിയത്. നാരായണ സ്വാമിക്ക് പ്രത്യേക ഭക്ഷണവും മൊബൈൽ ഫോണും മറ്റ് പല സൗകര്യങ്ങളും ചെയ്തുകൊടുത്തതായി ആക്ഷേപമു​ണ്ട്.

ഇതേ ജയിലിൽ വെച്ച് തമിഴ് രാഷ്ട്രീയ നേതാവ് വി.കെ. ശശികലക്ക് വി.ഐ.പി പരിഗണന ലഭിച്ചതും വിവാദമായിരുന്നു. സ്വാമിയുടെ വിഡിയോ വൈറലായതോടെ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ കർണാടക ആഭ്യന്തര മന്ത്രി അർഗ ജ്ഞാനേന്ത്ര ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videohistory sheeterbengaluru central jail
News Summary - History-sheeter gets special treatment in Bengaluru Central Prison video went viral
Next Story