Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രകാരൻ റിസ്വാൻ ഖൈസർ അന്തരിച്ചു

text_fields
bookmark_border
Rizwan Qaiser
cancel

ന്യൂഡൽഹി: പ്രമുഖ ചരിത്രമെഴുത്തുകാരനും ഡൽഹി ജാമിഅ മില്ലിയ അധ്യാപകനുമായ പ്രഫ. റിസ്വാൻ ഖൈസർ അന്തരിച്ചു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറേയായി ചികിത്സയിലായിരുന്നു.

ബിഹാറിലെ മുൻഗർ സ്വദേശിയായ റിസ്വാൻ ജെ.എൻ.യുവിലെ ഏറ്റവും മിടുക്കനായ ചരിത്ര വിദ്യാർഥി എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ജാമിഅഃ മില്ലിയ ഹിസ്റ്ററി ആൻഡ് കൾച്ചർ വിഭാഗത്തിലെ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രിയ അധ്യാപകനുമായിരുന്നു.

മൗലാന അബുൽ കലാം ആസാദിനെക്കുറിച്ച് നടത്തിയ പഠനങ്ങളും പ്രഭാഷണങ്ങളും ഏറെ ശ്രദ്ധേയമാണ്. ആസാദിന്‍റെ സംഭാവനകളെക്കുറിച്ച് എഴുതിയ റെസിസ്റ്റിങ് കൊളോണിയലിസം ആൻഡ് കമ്മ്യൂണൽ പൊളിറ്റിക്സ് ആണ് പ്രധാന കൃതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Historian Rizwan Khaiser dies
Next Story