ചരിത്രകാരൻ രണജിത് ഗുഹ അന്തരിച്ചു
text_fieldsന്യൂഡൽഹി: ദക്ഷിണേഷ്യൻ ചരിത്ര പഠനത്തിൽ കീഴാള പഠനത്തിന്റെ പുതു പാത തുറന്ന ലോകപ്രശസ്ത ചരിത്രകാരൻ രണജിത് ഗുഹ അന്തരിച്ചു. മേയിൽ 100 വയസ്സ് തികയാനിരിക്കെ ഓസ്ട്രിയയിലെ വിയന്ന വുഡ്‌സിൽ വെച്ചാണ് അന്ത്യം. ഭാര്യ മെക്‌തിൽഡ് ഗുഹക്കൊപ്പം വിയന്നയിൽ താമസിച്ചുവരുകയായിരുന്നു.
ചരിത്രപഠനത്തിലെ പോസ്റ്റ് കൊളോണിയൽ, പോസ് മാർക്സിസ്റ്റ് സ്കൂളുകളിൽ ഇപ്പോഴും പ്രമുഖ സ്ഥാനമുള്ള പഠനരീതിയാണ് രണജിത് ഗുഹ ഉൾപ്പെടെയുള്ളവർ വികസിപ്പിച്ച കീഴാള പഠന പദ്ധതി (സബാൾട്ടേൺ സ്കൂൾ).
‘എലമെന്ററി ആസ്പെക്ട്സ് ഓഫ് പെസന്റ് ഇൻസർജെൻസി ഇൻ കൊളോണിയൽ ഇന്ത്യ’ എന്ന ഗുഹയുടെ ഗ്രന്ഥം ചരിത്രരചനാ രീതിയെ തന്നെ മാറ്റിമറിച്ചു. പ്രമുഖ പണ്ഡിതരായ ദീപേഷ് ചക്രവർത്തി, പാർഥ ചാറ്റർജി, ഗായത്രി സ്പിവക് ചക്രവർത്തി തുടങ്ങിയവരൊക്കെ ഗുഹയുടെ ശിഷ്യരായി പരിഗണിക്കപ്പെടുന്നവരാണ്.
ഇന്നത്തെ ബംഗ്ലാദേശിലെ സിദ്ധകാതി ഗ്രാമത്തിൽ 1923 മേയ് 23നാണ് രണജിത് ഗുഹ ജനിച്ചത്. യു.കെ സസെക്സ് സർവകലാശാല, ആസ്‌ട്രേലിയൻ നാഷനൽ സർവകലാശാല എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

