പ്രഫ. മുശീറുൽ ഹസൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: പ്രമുഖ ചരിത്രകാരനും നാഷനൽ ആർക്കൈവ്സ് ഒാഫ് ഇന്ത്യയുടെ മുൻ ഡയറക്ട ർ ജനറലും ജാമിഅ മില്ലിയ്യ ഇസ്ലാമിയ മുൻ വൈസ് ചാൻസലറുമായിരുന്ന പ്രഫ. മുശീറുൽ ഹസ ൻ അന്തരിച്ചു. 71 വയസ്സായിരുന്നു. രണ്ടു വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശയ്യാവലംബിയായിരുന്ന മുശീറുൽ ഹസനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ചരിത്രകാരൻ, അക്കാദമിക് പണ്ഡിതൻ എന്നീ നിലകളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പ്രസിഡൻറ്, ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉപാധ്യക്ഷൻ എന്നീ പദവികൾ വഹിച്ച മുശീറുൽ ഹസനെ 2007ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഫ്രാൻസിലെ ഉന്നത സിവിൽ ബഹുമതിയായ ‘ഒാഫിസർ ഒാഫ് ദ ഒാർഡർ ഒാഫ് അക്കാദമിക് പാംസ്’ അദ്ദേഹത്തെ തേടിയെത്തി.
ദക്ഷിണേഷ്യയിലെ മുസ്ലിംകളുടെ ചരിത്രവും ഇന്ത്യ-പാക് വിഭജനം സംബന്ധിച്ചും നിരന്തരം എഴുതിക്കൊണ്ടിരുന്ന മുശീറുൽ ഹസൻ കുപ്രസിദ്ധമായ ബട്ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് വാർത്തയിൽ ഇടംപിടിച്ചു.പ്രമുഖ ചരിത്രകാരനായ മുഹീബുൽ ഹസെൻറ മകനായ മുശീറുൽ ഹസൻ അലീഗഢ് മുസ്ലിം സർവകലാശാലയിലെ പഠനത്തിനുശേഷം കേംബ്രിജ് സർവകലാശാലയിൽനിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ഒാക്സ്ഫഡ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇസ്ലാമിക് സ്റ്റഡീസിൽനിന്ന് ഫെലോഷിപ് നേടിയിട്ടുണ്ട്.
ൈവസ് ചാൻസലറാകുംമുമ്പ് പ്രോ-ൈവസ് ചാൻസലറായും മുശീറുൽ ഹസൻ ജാമിഅയിൽ സേവനം അനുഷ്ഠിച്ചു. രണ്ടു ദശകം ജാമിഅയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മുശീറുൽ ഹസൻ അവിടെ മൂന്നാം ലോക പഠന വിഭാഗത്തിെൻറ ഡയറക്ടറായിരുന്നു. നെൽസൻ മണ്ടേല സെൻറർ ഫോർ പീസ് ആൻഡ് കോൺഫ്ലിക്ട് റെസല്യൂഷൻ, കെ.ആർ. നാരായണൻ സെൻറർ ഫോർ ദലിത് ആൻഡ് മൈനോറിറ്റി എജുക്കേഷൻ, സരോജിനി നായിഡു സെൻറർ ഫോർ വിമൻ സ്റ്റഡീസ്, അർജുൻ സിങ് സെൻറർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓപൺലേണിങ് തുടങ്ങി ഒട്ടേറെ സെൻററുകൾ അദ്ദേഹത്തിെൻറ സംഭാവനകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
