ന്യൂഡൽഹി: എസ്.പി.ബിയുടെ മരണത്തോടെ ഇന്ത്യൻ സാംസ്കാരിക ലോകത്തിന് വൻ നഷ്ടമാണുണ്ടാതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിെൻറ ശബ്ദം പതിറ്റാണ്ടുകൾ ഓർമിക്കപ്പെടുമെന്നും മോദി ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി.
മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. മനോഹര ഗാനങ്ങളിലൂടെ എസ്.പി.ബി എപ്പോഴും ഓർമിക്കപ്പെടുമെന്നും അമിത് ഷാ ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി.
എസ്.പി.ബിയുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നു. വിവിധ ഭാഷകളിലെ ഗാനങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളെ എസ്.പി.ബി സ്പർശിച്ചു. അദ്ദേഹത്തിെൻറ ശബ്ദം ഇനിയും ജീവിക്കും-കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
എസ്.പി.ബിയുടെ വിയോഗം ഞെട്ടലുണ്ടാക്കുന്നുവെന്നും ലോകോത്തര ഗായകനായ അദ്ദേഹത്തിെൻറ വിടവ് ആർക്കും നികത്താനാവില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുസ്മരിച്ചു.
രാജ്യത്തിെൻറ സംഗീതശാഖക്ക് വിലമതിക്കാനാവത്ത സംഭാവനയാണ് എസ്.പി.ബി നൽകിയത്. അദ്ദേഹത്തിെൻറ സുന്ദരമായ ശബ്ദം പാട്ടുകളിലൂടെ എന്നും നില നിൽക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. എസ്.പി.ബിയുടെ പാട്ടുകൾ കേട്ടാണ് വളർന്നതെന്നും അദ്ദേഹത്തിെൻറ മരണം ദുഃഖമുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജ്ജു ഓർമിച്ചു.
എസ്.പി.ബിയുടെ ശബ്ദം തലമുറകൾ ഓർമിക്കുമെന്നായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.