Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷണം കഴിക്കുന്നതിനിടെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു

text_fields
bookmark_border
ഭക്ഷണം കഴിക്കുന്നതിനിടെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു
cancel

മുംബൈ: ഭക്ഷണം കഴിക്കുമ്പോൾ പോലും ഫോണിൽ നിന്ന് പലരും കണ്ണെടുക്കാറില്ല. എന്നാൽ ഉപയോഗിക്കാതിരുന്നിട്ട് പോലും പോക്കറ്റിലിരുന്ന ഫോൺ പണികൊടുത്ത വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 

മുംബൈയിലെ ഭാന്ധപ് മേഖലയിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന‍യാളുടെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു. ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ്  ഷർട്ടിന്‍റെ പോക്കറ്റിൽ കിടന്ന ഫോണിന് തീപിടിച്ചത്.  പെട്ടെന്ന് ചാടി എഴുന്നേറ്റ ഇയാൾ ഭക്ഷണശാലയിലെ മറ്റുള്ളവരെ കൂടെ ഭീതിയിലാഴ്ത്തി. നേരിയ പൊള്ളലേറ്റ ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചു. 
  
മാസങ്ങൾക്ക് മുമ്പ് ഒഡീഷയിൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി  മരിച്ചിരുന്നു. ഫോൺ ചാർജ് ചെയ്തുകൊണ്ടിരിക്കെ  ഉപയോഗിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - His Phone Exploded In His Pocket, Panic In Mumbai Restaurant. Watch
Next Story