ആന്ധ്രപ്രദേശിൽ ട്രെയിൻ പാളം തെറ്റി മരിച്ചവരുടെ എണ്ണം 39 ആയി
text_fieldsഅമരാവതി: ജഗ്ദൽപുർ–ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസ്(18448) പാളം തെറ്റിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 50 ഒാളം പേർക്ക് പരിക്കേറ്റു. ആന്ധ്ര–ഒഡീഷ അതിർത്തിയിലെ കുനേരു സ്റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
ട്രെയിനിെൻറ എഞ്ചിനും എഴ് കോച്ചുകളുമാണ് പാളം തെറ്റിയത്. രണ്ട് ജനറൽ കോച്ചുകളും, രണ്ട് സ്ലീപ്പർ കോച്ചുകളും, ഒരു ത്രീ ടയർ എസി കോച്ചും, ടു ടയർ എസി കോച്ചും ഇതിൽ ഉൾപ്പെടും. ചത്തീസ്ഗഢിലെ ജഗദല്‍പൂരില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് വരുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
ഒഡീഷയിലെ രായിഗഡിൽ നിന്ന് 24 കിലോ മീറ്റർ അകലെയാണ് അപകടം. പ്രഭാതിപുരം, രായിഗഡ എന്നീവിടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടന്നയുടൻ തന്നെ പൊലീസും ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു.
സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. റെയിൽവേ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
