സൂര്യനെ 'ഭക്ഷണമാക്കിയ' ഹീര രത്തന്‍ മനേക് അന്തരിച്ചു
text_fieldsകോഴിക്കോട്: ഭക്ഷണമില്ലാതെ സൂര്യോപാസനയിലൂടെ വര്‍ഷങ്ങള്‍ ജീവിക്കാമെന്ന് തെളിയിച്ച ഹീര രത്തന്‍ മനേക് (85) അന്തരിച്ചു. 1937ല്‍ ഗുജറാത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ കുടുംബം കച്ചവടത്തിനായി കോഴിക്കോട്ടെത്തി വികാസ് നഗർ കോളനിയിൽ താമസമാക്കുകയായിരുന്നു.
1962ല്‍ പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമത്തിൽനിന്നാണ് സൂര്യോപാസനയെക്കുറിച്ച് മനസ്സിലാക്കിയത്. 1992ൽ സൂര്യോപാസന തുടങ്ങി. 1995ല്‍ 211 ദിവസം തുടര്‍ച്ചയായി കോഴിക്കോട്ട് ഉപവാസം അനുഷ്ഠിച്ച് ശ്രദ്ധ നേടി. അഹ്മദാബാദില്‍ 2001 ജനുവരി മുതല്‍ 411 ദിവസം ഉപവാസമനുഷ്ഠിച്ചു. ഇതോടെ നാസ അദ്ദേഹത്തെ അവിടേക്കു ക്ഷണിച്ചു. 2002 ജൂലൈ മുതല്‍ 130 ദിവസം പരീക്ഷണത്തിന് വിധേയനായി. ഹീര രത്തനെതേടി പിന്നീട് നിരവധി ശാസ്ത്രസംഘങ്ങളും സര്‍വകലാശാലകളും എത്തി. അമ്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രഭാഷണങ്ങളും ക്ലാസുകളും നടത്തി.
സസ്യങ്ങള്‍ക്കു മാത്രമെ സൗരോര്‍ജം നേരിട്ട് സ്വീകരിക്കാന്‍ കഴിയൂ എന്ന കണ്ടെത്തൽ അപ്രസക്തമാക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി. സൂര്യരശ്മി മനുഷ്യന് നേരിട്ട് സ്വീകരിച്ച് ഭക്ഷണം കൂടാതെ കഴിയാം എന്നതാണ് തെളിയിച്ചത്. ഐ.എസ്.ആർ.ഒയിലും പ്രതിരോധ മന്ത്രാലയത്തിന്റെ ധിമാപുര് ഡിഫന്‍സ് റിസര്‍ച്ച് സെന്ററിലും പരീക്ഷണത്തിന് വിധേയനാക്കിയിട്ടുണ്ട്. ഭാര്യ: വിമല ബെൻ. മക്കൾ: ഹിതേഷ്, നമ്രത, പരേതനായ ഗിതെൻ. മരുമക്കൾ ഹീന, മയൂർത്ത മൂത്ത. മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

