ബി.ജെ.പിയെ തുണക്കുക ഹിന്ദുത്വം-സുബ്രമണ്യൻ സ്വാമി
text_fieldsമുംബൈ: താൻ ധനമന്ത്രിയല്ലാത്തതിനാൽ, രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ നല്ല നിലയിലല്ലെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി പറഞ്ഞു.‘വിരാട് ഹിന്ദുസ്ഥാൻ സംഘം’ സംഘടിപ്പിച്ച ‘ഇന്ത്യ ഗ്രാൻറ് നരേറ്റീവ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സർക്കാറിന് വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ അടുത്ത അഞ്ചുവർഷം കൂടി ലഭിക്കണം. സാമ്പത്തിക വികസനം വഴി േവാട്ട് ലഭിക്കില്ല.
മുൻ പ്രധാനമന്ത്രി വാജ്പേയ് ‘ഇന്ത്യ തിളങ്ങുന്നു’വെന്ന കാമ്പയിനുമായി വന്നെങ്കിലും പരാജയപ്പെട്ടു. എന്നാൽ, ഹിന്ദുത്വത്തിൽ ഉൗന്നുകയും അഴിമതിരഹിത ഭരണമെന്ന വാഗ്ദാനം മുന്നോട്ടുവെക്കുകയും ചെയ്തതോടെ 2014ൽ വൻ വിജയംനേടി. ഹിന്ദുത്വം തന്നെയാണ് ബി.ജെ.പിക്ക് തുണയാവുക.ചില ഉദ്യോഗസ്ഥർ സർക്കാറിെൻറ സദ്പ്രവർത്തികൾ അട്ടിമറിക്കുകയാണ്.അഴിമതി കാര്യത്തിൽ ചില പേരുകൾ പറയാനുണ്ട്. പക്ഷേ, പാർലമെൻറ് സമ്മേളനത്തിൽ കോൺഗ്രസ് അത് സർക്കാറിനെതിരെ ഉപയോഗിക്കുമെന്നതിനാൽ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും സ്വാമി പറഞ്ഞു.