Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പുസ്തകമേളയിൽ...

ഡൽഹി പുസ്തകമേളയിൽ ക്രിസ്ത്യൻ സ്റ്റാൾ ആക്രമിച്ച് ബൈബിൾ നശിപ്പിച്ച് ഹിന്ദുത്വ ആൾക്കൂട്ടം

text_fields
bookmark_border
ഡൽഹി പുസ്തകമേളയിൽ ക്രിസ്ത്യൻ സ്റ്റാൾ ആക്രമിച്ച് ബൈബിൾ നശിപ്പിച്ച് ഹിന്ദുത്വ ആൾക്കൂട്ടം
cancel

ഡ​ല്‍ഹി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലെ ക്രിസ്ത്യൻ സ്ഥാപനത്തി​ന്റെ സ്റ്റാൾ ആക്രമിച്ച് ബൈബിൾ നശിപ്പിച്ച് ഹിന്ദുത്വ സംഘം. അമ്പതോളം വരുന്ന ഹിന്ദുത്വ ആൾക്കൂട്ടം ബുക്ക് സ്റ്റാളിലേക്ക് ‘ജയ് ശ്രീറാം’ മുഴക്കി ഇരച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. സ്റ്റാളിൽ സൗജന്യ ബൈബിൾ വിതരണം നടത്തിയിരുന്നു. ഗി​ദി​യോ​ണ്‍സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ എ​ന്ന ക്രൈ​സ്ത​വ സം​ഘ​ട​ന​യു​ടെ പു​സ്ത​ക സ്റ്റാ​ളി​ലാ​ണ്​ ഹി​ന്ദു യു​നൈ​റ്റ​ഡ് ഫ്ര​ണ്ട് എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ൽ സം​ഘം എ​ത്തി​യ​ത്.

സൗ​ജ​ന്യ ബൈ​ബി​ള്‍ വി​ത​ര​ണം നി​ര്‍ത്തു​ക എ​ന്നാ​ക്രോ​ശി​ച്ചാണ് സംഘം എത്തിയതെന്ന് ഗി​ദി​യോ​ണ്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ലി​ന്‍റെ പ്ര​വ​ര്‍ത്ത​ക​ന്‍ ഡേ​വി​ഡ് ഫി​ലി​പ്പ് പ​റ​ഞ്ഞു. പ​ത്തു വ​ര്‍ഷ​മാ​യി ഡ​ല്‍ഹി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ത​ങ്ങ​ൾ പു​സ്ത​ക സ്റ്റാ​ള്‍ ഒ​രു​ക്കു​ന്നു​ണ്ട്. മ​ത​പ​രി​വ​ര്‍ത്ത​നം ന​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മി സം​ഘം പോ​സ്റ്റ​ര്‍ വ​ലി​ച്ചു​കീ​റി എ​റി​ഞ്ഞ​തെ​ന്നും ഡേ​വി​ഡ് ഫി​ലി​പ്പ് പ​റ​ഞ്ഞു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രാ​തി ന​ല്‍കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ത​ന്‍റെ മേ​ല​ധി​കാ​രി​ക​ളു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം പൊ​ലീ​സ്​ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ടെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ഇതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 1899ൽ ആണ് ഗി​ദി​യോ​ണ്‍ ഇ​ന്‍റ​ര്‍നാ​ഷ​നൽ പ്രവർത്തനം ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi book fairdestroyed BiblesHindutva mob attack
News Summary - Hindutva mob attacked Christian stall and destroyed Bibles at Delhi Book Fair
Next Story