Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഗോദ്​സേ നീണാൾ...

'ഗോദ്​സേ നീണാൾ വാഴ​ട്ടെ' എന്ന​ മുദ്രാവാക്യവുമായി ഗുരുഗ്രാമിലെ ഹിന്ദുത്വ തീവ്രവാദികൾ

text_fields
bookmark_border
ഗോദ്​സേ നീണാൾ വാഴ​ട്ടെ എന്ന​ മുദ്രാവാക്യവുമായി ഗുരുഗ്രാമിലെ ഹിന്ദുത്വ തീവ്രവാദികൾ
cancel

ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാ​മി​ൽ പ​തി​വാ​യി വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന ത​ട​യാ​ൻ എ​ത്താ​റു​ള്ള ഹി​ന്ദു​ത്വ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ 'ഗോ​ദ്​​സെ ജി ​നീ​ണാ​ൾ വാ​ഴ​ട്ടെ' മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി തെ​രു​വി​ലി​റ​ങ്ങി അ​റ​സ്റ്റി​ലാ​യ വി​വാ​ദ സ​ന്യാ​സി കാ​ളി​ച​ര​ണ്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​ണം ന​ട​ക്ക​വെ കേ​​ന്ദ്ര മ​ന്ത്രി അ​നു​രാ​ഗ്​​ ഠാ​ക്കൂ​ർ വി​ളി​ച്ച 'ദേ​ശ്​ കീ ​ഗ​ദ്ദാ​റോം കോ, ​ഗോ​ലി മാ​റോ സാ​ലോം കോ' ​എ​ന്ന വി​വാ​ദ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രു​ടെ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​നം.

റാ​യ്​​പൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത പാ​ർ​ല​മെൻറി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​ക്കും ഇ​സ്​​ലാ​മി​നും എ​തി​രെ വി​ദ്വേ​ഷം പ്ര​സം​ഗി​ക്കു​ക​യും ഗാ​ന്ധി​ഘാ​ത​ക​ൻ ഗോ​ഡ്​​സെ​യെ പു​ക​ഴ്​​ത്തു​ക​യും​ചെ​യ്​​ത മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി കാ​ളീ​ച​ര​ണി​നെ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ്​ ഛത്തി​സ്​​ഗ​ഢ്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​​ ചെ​യ്ത​ത്.

'നാഥുറാം ഗോ​ദ്​സെ​ജീ അ​മ​ർ ര​ഹേ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഹ​രി​യാ​ന പൊ​ലീ​സി‍െൻറ അ​ക​മ്പ​ടി​യോ​ടെ പ്ര​ക​ട​നം ന​ട​ത്തി​യ​വ​ർ കാ​ളീ​ച​ര​ണെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. ​ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ ഓ​ഫി​സി​ൽ പ്ര​ക​ട​ന​മാ​യി വ​ന്ന്​ കാ​ളീ​ച​ര​ണെ വി​ട്ട​യ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ നി​വേ​ദ​ന​വും ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GodseHindutvaKalicharan Maharaj
News Summary - Hindutva extremists in Gurugram shout ‘long live Nathuram Godse’
Next Story