Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
hindutva
cancel

ഹൈദരാബാദ്: ബലിപെരുന്നാളിന് ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയിൽ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയിലെ മിൻഹാജ് ഉൽ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബലിയർപ്പിക്കാനായി കഴിഞ്ഞ ദിവസം മദ്രസ മാനേജ്മെന്റ് കന്നുകാലികളെ വാങ്ങിയിരുന്നു. ബലിമൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ വലതുപക്ഷ സംഘടനകളുടെ പ്രാദേശിക പ്രവർത്തകർ മദ്രസയിലേക്കെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഉടനെ പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടു. എന്നാൽ ഒരു മണിക്കൂറിന് ശേഷം സംഘം വീണ്ടും മദ്രസയിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മദ്രസയിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും സംഘം ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് ആക്രമികൾക്ക് നേരെ ലാത്തിച്ചാർജ് വീശിയത്.

സംഭവം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hindutva Attack against Madrasas in Telangana
Next Story