ലൈംഗിക പീഡനാരോപണം; ഹിന്ദുസ്ഥാൻ ടൈംസിലെ മുതിർന്ന പത്രപ്രവർത്തകൻ രാജിവെച്ചു
text_fieldsന്യൂഡൽഹി: ലൈംഗിക പീഡനാരോപണം ഉയർന്നതിനെ തുടർന്ന് പ്രമുഖ പത്രമായ ഹിന്ദുസ്ഥാൻ ടൈംസിെൻറ രാഷ്ട്രീയകാര്യ എഡിറ്ററും ബ്യൂറോ ചീഫുമായ പ്രശാന്ത് ഝാ രാജിവെച്ചു. മുൻ സഹപ്രവർത്തകയാണ് ‘മീ ടു’ പ്രചാരണത്തിെൻറ ഭാഗമായി ഝാക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചത്.
തനിക്കെതിരെ സവിശേഷ ആരോപണം ഉയർന്നത് ധാർമിക ചോദ്യങ്ങളുയർത്തുന്നുണ്ടെന്നും ഇൗ സാഹചര്യത്തിൽ രാജിവെക്കുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്നും ഝാ രാജിക്കത്തിൽ പറഞ്ഞു. അതേസമയം, റിപ്പോർട്ടർ പദവിയിൽ ഝാ തുടരും. ‘എങ്ങനെ ബി.ജെ.പി വിജയിക്കുന്നു’, ‘പുതിയ റിപ്പബ്ലിക്കിനായുള്ള യുദ്ധങ്ങൾ; നേപ്പാളിെൻറ സമകാലിക ചരിത്രം’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് ഝാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
