Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുക്കളെ രക്ഷിക്കാൻ...

പശുക്കളെ രക്ഷിക്കാൻ ഹിന്ദുക്കൾ വാളെടുക്കണമെന്ന​ ആഹ്വാനവുമായി വി.എച്ച്​.പി നേതാവ് സാധ്വി സരസ്വതി

text_fields
bookmark_border
Sadhvi Saraswati
cancel

ഉഡുപ്പി: വീടും പശുക്കളെയും സംരക്ഷിക്കാൻ ഹൈന്ദവർ വാൾ വാങ്ങി സൂക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്​.പി) നേതാവ് സാധ്വി സരസ്വതിയുടെ ആഹ്വാനം. ഞായറാഴ്ച കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കർകല ഗാന്ധി മൈദാനിൽ ബജ്​രംഗ്​ ദളും വി.എച്ച്​.പിയും ചേർന്ന്​ സംഘടിപ്പിച്ച ഹിന്ദു സംഗമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സാധ്വി സരസ്വതി.

'ലോകമെമ്പാടും ഗോമാതാവ് (പശു) ബഹുമാനിക്കപ്പെടുന്നു. എന്നാൽ ഇറച്ചിക്കായി കർണാടകയിൽ പശുവിനെ കശാപ്പുചെയ്യുന്നു. ഇത്തരം കശാപ്പുകാർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല. ഹിന്ദുക്കളുടെ ഗോശാലകളിൽ നിന്ന് ആയുധം കാണിച്ച് പശുക്കളെ മോഷ്ടിക്കുന്നു. ഗോമാതാവിനെ രക്ഷിക്കാൻ നാമെല്ലാവരും വാളെടുക്കണം'-അവർ കൂട്ടിച്ചേർത്തു.

ആളുകൾക്ക് ലക്ഷങ്ങളുടെ ഫോണുകൾ വാങ്ങാൻ കഴിയു​േമ്പാൾ കശാപ്പുകാരിൽ നിന്ന് പശുക്കളെ സംരക്ഷിക്കാൻ അവർക്ക് തീർച്ചയായും വാളുകൾ വാങ്ങി വീട്ടിൽ സൂക്ഷിക്കാം. ഗോവധം, മതപരിവർത്തനം, ലൗ ജിഹാദ് എന്നിവക്കെതിരെ സർക്കാർ കർശനമായ നിയമം കൊണ്ടുവരണമെന്ന്​ അവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowVHPSadhvi Saraswati
News Summary - Hindus should carry swords to save cows says VHP’s Sadhvi Saraswati
Next Story